Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കില്ല; രാജസ്ഥാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ ആഗ്രഹമില്ലെന്ന് സച്ചിന്‍ പൈലറ്റ്. സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര തർക്കങ്ങളെ തുടര്‍ന്ന് സച്ചിന്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി പാര്‍ട്ടി വിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇത്തരം വാർത്തകളെ തള്ളിക്കളഞ്ഞിരിക്കുകയാണ് കോൺഗ്രസ്. സച്ചിന്‍ കോണ്‍ഗ്രസ് വിടില്ലെന്നും പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ പരസ്യ വിമർശനങ്ങളുമായി രംഗത്തുള്ള സച്ചിൻ പൈലറ്റ് തല്‍ക്കാലത്തേക്ക് പ്രതിഷേധങ്ങളെല്ലാം അവസാനിപ്പിച്ചേക്കും. തിരഞ്ഞെടുപ്പ് മാസങ്ങള്‍ക്കുള്ളില്‍ നടക്കാനുള്ളതിനാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് സച്ചിന്‍ വഴങ്ങിയേക്കുമെന്നാണ് സൂചന.

sachin pilot ashok gehlot rajasthan election

ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ എന്ത് നിലപാടെടുക്കും എന്ന് കാത്തിരിക്കുകയാണ് സച്ചിന്‍. ''സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിനെ പിളര്‍ത്താനും ആഗ്രഹിക്കുന്നില്ല. സച്ചിന്‍ പാര്‍ട്ടിയെ പിളര്‍ത്തുമെന്ന അഭ്യൂഹങ്ങളെല്ലാം മാധ്യമങ്ങളില്‍ മാത്രം വരുന്ന കാര്യമാണ്. മുമ്പും സ്വന്തം പാര്‍ട്ടിയുണ്ടാക്കാന്‍ സച്ചിന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോഴും അതിന് ആഗ്രഹമില്ല''; കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ പറഞ്ഞു.

അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ നാല് മണിക്കൂറോളം ചര്‍ച്ച ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സൂചിപ്പിക്കുന്നത്. ''ഈ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിന് ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ 90 ശതമാനവും പരിഹരിച്ച് കഴിഞ്ഞു. അവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല''. രണ്ടുപേരും ഒരുമിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തത് കൊണ്ടാണെന്നും രണ്‍ധാവ പറഞ്ഞു.

കര്‍ണാടകയിലെ അതേ ഫലം രാജസ്ഥാനില്‍ ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അഴിമതി അടക്കമുള്ള ആരോപണങ്ങൾ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ കാര്യമായി ബാധിക്കുന്നുണ്ട്. അതേസമയം 2020ലെ വിമത നീക്കത്തിന് ശേഷം സച്ചിനും ഗെലോട്ടും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് രാജസ്ഥാന്‍ സാക്ഷ്യം. വഹിച്ചത്. ഗെലോട്ട് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടേയില്ല.

കര്‍ണാടക മോഡലില്‍ കോണ്‍ഗ്രസ് വിവിധ പ്രഖ്യാപനങ്ങള്‍ രാജസ്ഥാനില്‍ നേരത്തെ നടത്തിയിരുന്നു. സൗജന്യ വൈദ്യുതി അടക്കം ഇതിലുണ്ട്. എന്നാല്‍ രൂക്ഷമായ അഴിമതി സര്‍ക്കാര്‍ തലത്തിലുണ്ട്. സച്ചിന്‍ അതാണ് ഉയര്‍ത്തി കാണിക്കുന്നത്. ഗെലോട്ട് പഴയ പോലെ ശക്തനല്ല എന്നതും സച്ചിന്‍ ഗുണകരമാണ്.

ഇത്തവണ കോണ്‍ഗ്രസ് അധികാരം നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് ലഭിക്കണമെന്നാണ് സച്ചിന്‍ കരുതുന്നത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഗെലോട്ട് തയ്യാറല്ല. പക്ഷേ ഭരണമികവില്ലാത്തത് ഗെലോട്ടിന് വെല്ലുവിളി. വസുന്ധര രാജ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരിച്ചെത്തിയാല്‍ വലിയ വെല്ലുവിളിയും ഗെലോട്ട് നേരിടേണ്ടി വരും. നിലവില്‍ ബിജെപിക്ക് കരുത്തരായ നേതാക്കള്‍ രാജസ്ഥാനില്‍ ഇല്ലാത്തത് മാത്രമാണ് ഗെലോട്ടിന് ആശ്വാസമായിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+