കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ നേട്ടമുണ്ടാക്കി സിപിഎം !രണ്ട് മണ്ഡലത്തില്‍ ലീഡ്!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനില്‍ നേട്ടമുണ്ടാക്കി സിപിഎം | Oneindia Malayalam

രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്ത് സിപിഎം. ദുംഗ, ബദ്ര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. ബല്‍വാന്‍ , ഗിര്‍ധരിലാല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്. നേരത്തേ മൂന്ന് സീറ്റുകളില്‍ സിപിഎം വിജയം നേടുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നു.

 cpm10-1544507592.pn

ഏഴ് രാഷ്ട്രീയ പാര്‍ട്ടികളുള്ള രാജസ്ഥാന്‍ ലോക്തന്ത്രിക് മോര്‍ച്ച എന്ന സഖ്യത്തിന് കീഴിലാണ് സിപിഎം മത്സരിച്ചത്. സിപിഐ, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ സെക്കുലര്‍, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദള്‍, സിപിഐ(എംഎല്‍), മാക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുണ്ടായിരുന്നത്.ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മണ്ഡലങ്ങളിലാണ് ഇപ്പോള്‍ സിപി​എം ലീഡ് ചെയ്യുന്നത്.

2008 ലാണ് രാജസ്ഥാനില്‍ സിപിഎം വ്യക്തമായ നേട്ടമുണ്ടാക്കിയത്. അന്ന് മൂന്ന് മണ്ഡലങ്ങളില്‍ സിപിഎം ജയിച്ച് കയറിയിരുന്നു. അത് ആവര്‍ത്തിക്കുമോയെന്നതാണ് പാര്‍ട്ടി ഉറ്റുനോക്കുന്നത്. സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തി സിപിഎം വലിയ സമരങ്ങള്‍ നടത്തിയിരുന്നു. പല സമരങ്ങളിലും വിജയം നേടാനും സാധിച്ചിരുന്നു.

105 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 81 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ ലീഡ്. വസുന്ധര രാജ സര്‍ക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂല വോട്ടായി മാറിയിരിക്കുകയാണ്.

English summary
rajasthan election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X