Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനിൽ പ്രമുഖരെ നിർത്തി കളംനിറയ്ക്കാൻ ബി ജെ പി; ആദ്യ പട്ടികയിലെ 41 പേരിൽ 7 എം പിമാർ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ നിർണായക നീക്കവുമായി ബി ജെ പി. ബി ജെ പിയുടെ 41 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ 7 എം പിമാരാണ് ഉൾപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിൽ നവംബർ 23 ന് ആണ് വോട്ടെടുപ്പ്.

200 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ ഡിസംബർ 3 ന് ആണ്. തുടക്കം മുതൽ പിഴവുകളൊന്നും ഇല്ലാതെ മുന്നിട്ട് നിൽക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. ഇതിന്റെ ഭാ​ഗമാണ് എം പി മാരെ മത്സര രം​ഗത്ത് ഇറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

bjp

ഏഴ് എം പിമാരും അവർ മത്സരിക്കുനന് സീറ്റുകളും: ദിയ കുമാരി ( വിദ്യാഘർ ന​ഗർ) ഭാ​ഗീരഥ് ചൗധരി ( കിഷൻ​ഗഡ്), കിരോഡി ലാൽ മീണ ( സവായ് മധോപൂർ), ദേവ്ജി പട്ടേൽ ( സഞ്ചോർ) നരേന്ദ്രകുമാർ (മണ്ഡാവ), രാജ്യവർധൻ റാത്തോഡ് (ജോത്വാര) ബാബ ബാലക്നാഥ് (തിജാര)

ഒക്ടോബർ ഒന്നിന് ബി ജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമിറ്റിയുടെ (സി ഇി സി) യോ​​ഗത്തിലാണ് പേരുകൾക്ക് അന്തിമ രൂപമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് എന്നിവരും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു. ബി ജെ പി ശക്തമായ തയ്യാറെടുപ്പ് നടത്തുമ്പോൾ കോൺ​ഗ്രസിൽ അണികൾക്കിടയിൽ ചേരിപ്പോരും അധികാര തർക്കവും പ്രധാനവെല്ലുവിളിയായി തുടരുമന്നു, കോൺ​ഗ്രസ് ഐക്യമുന്നണി സ്ഥാപിച്ചെങ്കിലും അതിന്റെ ഫലം എത്രത്തോളം കോൺ​ഗ്രസിന് കിട്ടുമെന്ന് കണ്ട് തന്നെ അറിയേണം.

അതേസമയം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെയും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതിന്റെയും ക്യാമ്പുകൾ പ്രാധാന്യത്തിനായി പരസ്പരം കലഹിക്കുന്നത് ബി ജെ പിക്കും പ്രധാന വെല്ലുവിളിയാണ്. നരേന്ദ്ര തോമർ, പ്ര​ഹ്ലാദ് സിം​ഗ് പട്ടേൽ, ഫ​​​ഗ്ഗൻ സിം​ഗ് കുലസ്തെ എന്നീ മൂന്ന് കേന്ദ്ര മന്ത്രിമാരേയും നാല് ലോക്സഭാ അം​ഗങ്ങളേയും മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബി ജെ പി മത്സരിപ്പിച്ചത് ഏറെ ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+