കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാരില്‍ 18ശതമാനം യുവാക്കള്‍! രാജസ്ഥാനില്‍ അട്ടിമറി വിജയം തേടി കോണ്‍ഗ്രസ്!

  • By Aami Madhu
Google Oneindia Malayalam News

ഈ വര്‍ഷം അവസാനമാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിക്കെതിരെ ഭരണ വിരുദ്ധം ശക്തമാണ്. കഴിഞ്ഞ ദിവസം ബിജെപി സര്‍ക്കാരിനെ യുവാക്കള്‍ കൈയൊഴിഞ്ഞതായി സര്‍വ്വേ ഫലം പുറത്തുവന്നിരുന്നു. രാജസ്ഥാനിലെ വോട്ടര്‍മാരില്‍ 18 ശതമാനവും യുവാക്കളാണെന്നിരിക്കെ പുതിയ സര്‍വ്വേ ഫലം ബിജെപിക്ക് കനത്ത തിരിച്ചടി ആവുമെന്നാണ് വിലയിരുത്തല്‍.

rajs-1537532616.jpg

1998 നെ അപേക്ഷിച്ച് യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം 70 ലക്ഷത്തിന് മുകളില്‍ വോട്ടര്‍മാരാണ് പോളിങ്ങ് ബൂത്തിലെത്തുക. 98 ല്‍ 18 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഉണ്ടായപ്പോള്‍ 2008 ല്‍ ഇത് 23.44 ലക്ഷമാണ്. 2008 നെ അപേക്ഷിച്ച് 45.56 ലക്ഷം അധികം.

amithvasu-1537532626.jpg

കോണ്‍ഗ്രസും ബിജെപിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നൊന്ന പ്രത്യേകതയും രാജസ്ഥാനുണ്ട്. 1990 ലാണ് ആദ്യമായി സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുന്നത്. പിന്നീട് 1998 മുതല്‍ 2003 വരെ കോണ്‍ഗ്രസ് ഭരിച്ചു. അന്ന് മുതല്‍ ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും സര്‍ക്കാര്‍ മാറി മാറി വരുന്നതാണ് രീതി.

bjpcon-1537532634.jpg

ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളിൽ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്.
നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസിന് 21 സീറ്റിൽ ഒതുങ്ങി പോകുകയായിരുന്നു. അടുത്തിടെ വന്ന സര്‍വ്വേയില്‍ എല്ലാം കോണ്‍ഗ്രസിനാണ് സംസ്ഥാനത്ത് സാധ്യത കല്‍പിക്കുന്നത്. ബിജെപിയുടെ വോട്ട് വിഹിതം കുറയുമെന്നും 200 ല്‍ 130 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ ബിജെപിയ്ക്ക് 57 സീറ്റുകളാണ് ലഭിക്കുകയെന്ന രീതിയിലും ചില സര്‍വ്വേകള്‍ വന്നിരുന്നു

English summary
Rajasthan elections 2018 to see highest increase in youth voters since 1998
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X