കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ മദ്യനയം ബാധിക്കുന്നു; പുതുവര്‍ഷാഘോഷത്തിന് വിദേശികള്‍ രാജസ്ഥാനിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

ഉദയ്പുര്‍: സംസ്ഥാനത്തെ മദ്യനയം ടൂറിസത്തിനെ കാര്യമായി ബാധിക്കുമെന്ന് മുന്‍ കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ശരിവെക്കുംവിധമുള്ള വിവരം പുറത്തുവന്നു. പുതുവര്‍ഷാഘോഷത്തിന് വിദേശങ്ങളില്‍ നിന്നും കേരളളത്തില്‍ എത്താറുള്ള സഞ്ചാരികളില്‍ ഭൂരിപക്ഷവും ഇക്കുറി തെരഞ്ഞെടുത്തത് രാജസ്ഥാനെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്ക, വിയറ്റ്‌നാം, ബീജിങ് തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലേക്കാണ്. ഇക്കാര്യത്തില്‍ കേരളത്തെയും ഗോവയെയുമാണ് രാജസ്ഥാന്‍ മറികടന്നിരിക്കുന്നത്. ഇതോടെ സാധാരണ രീതിയില്‍ കേരളത്തിലേക്ക് എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഇത്തവണ കാര്യമായ കുറവുണ്ടാകുമെന്നുറപ്പാണ്.

alcohol

കേരളത്തിലെ പുതിയ മദ്യനയമാണ് വിദേശികളെ ടൂറിസത്തില്‍ നിന്നും അകറ്റുന്നത്. നേരത്തെയുണ്ടായിരുന്ന 4 സ്റ്റാര്‍ 3 സ്റ്റാര്‍ ബാറുകള്‍ പുതിയ മദ്യനയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. വൈന്‍ ബിയര്‍ പാര്‍ലറുകള്‍ മാത്രമാണ് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് ആശ്വാസം. കേരളത്തില്‍ ടൂറിസ്റ്റുകള്‍ കുറയുന്നത് ഏറെ ഗുണം ചെയ്യുന്നത് ഗോവ രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെയാണ്.

ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ രാജസ്ഥാന്‍ മികച്ച പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പുതുവര്‍ഷം ആഘോഷിക്കാന്‍ ജയ്പുര്‍ ഉദയ്പുര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടക്കുന്നുണ്ട്. ഗോവയിലും പുതുവര്‍ഷാഘോഷം കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
new year travel destination; Rajasthan emerges as favorite overtakes Goa and Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X