രാജസ്ഥാൻ എക്സിറ്റ് പോൾ; കോൺഗ്രസ് മോഹം പൊലിയും..പതിവ് തെറ്റില്ലെന്ന് സർവ്വെ ഫലങ്ങൾ
ജയ്പൂർ: കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. 1993 ന് ശേഷം ഒരിക്കൽ പോലും ഒരു പാർട്ടിക്കും അധികാരത്തുടർച്ച നേടാൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ ഭരണത്തുടർച്ച നേടുമെന്നും സംസ്ഥാനത്തെ പതിവ് തെറ്റിക്കുമെന്നുമായിരുന്നു കോൺഗ്രസ് അവകാശവാദം. എന്നാൽ ഇക്കുറിയും രാജസ്ഥാനിൽ യാതൊരു മാറ്റവും സംഭവിക്കില്ലെന്നാണ് എക്സിറ്റ് പോൾ സർവ്വെ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ന്യൂസ് 18 സർവ്വെ ബി ജെ പിക്ക് വലിയ വിജയമാണ് പ്രവചിക്കുന്നത്. 111 സീറ്റുകൾ വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. കോൺഗ്രസിന് 74 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 14 സീറ്റുകളും ലഭിച്ചേക്കും. ജൻ കി ബാത്ത് സർവ്വെയും ബി ജെ പിക്കാണ് സാധ്യത കൽപ്പിക്കുന്നത്. 122 സീറ്റുകൾ വരെ പാർട്ടി നേടിയേക്കുമെന്നാണ് സർവ്വെ പറയുന്നത്. കോൺഗ്രസ് 62 മുതൽ 85 സീറ്റുകൾ വരേയും മറ്റ് പാർട്ടികൾക്ക് 15 സീറ്റുകൾ വരെ ലഭിച്ചേക്കും.

പി എം ആർ ക്യു സർവ്വേയിൽ 125 സീറ്റുകൾ ബി ജെ പി നേടുമെന്നാണ് പ്രവചനം. കോൺഗ്രസിന് 81 സിറ്റുകളും മറ്റ് പാർട്ടികൾ 15 വരെ സീറ്റുകളും. ഇ ടി ജി സർവ്വെ പ്രകാരം ബി ജെ പി 128 സീറ്റുകൾ വരെ നേടി ഭരണം നേടിയെടുക്കുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 72 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 21 സീറ്റുകളും പ്രവചിക്കുന്നുണ്ട്.
മറ്റ് സർവ്വെ ഫലങ്ങൾ ഇങ്ങനെ- ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ- കോൺഗ്രസ്-86-106, ബി ജെ പി -80-100
റിപബ്ലിക്ക് ടിവി-കോൺഗ്രസ് 65-75, ബി ജെ പി-115-130
ടിവി 9- കോൺഗ്രസ് 90-100, ബി ജെ പി-100-110, മറ്റുള്ളവർ 5-15
ഇന്ത്യ ടിവി സിഎൻ എക്സ്-കോൺഗ്രസ് -94-104, ബി ജെ പി-80-90
ദൈനിക ഭാസ്ക്ർ-കോൺഗ്രസ് 85-95, ബി ജെ പി 98-105, മറ്റുള്ളവർ 10-15
പീപ്പിൾസ് പൾസ്-കോൺഗ്രസ് 73-95, ബി ജെ പി 95-115 , മറ്റുള്ളവർ 5-12.
2018 ൽ 100 സീറ്റുകൾ നേടിയായിരുന്നു കോൺഗ്രസ് അധികാരത്തിലേറിയത്. 200 അംഗ സഭയിൽ 101 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.












Click it and Unblock the Notifications