രാജസ്ഥാൻ എക്സിറ്റ് പോൾ: കോണ്‍ഗ്രസിന് ആശങ്ക, ബിജെപി അധികാരം പിടിക്കുമെന്ന് സർവ്വെ
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് ടൈം നൗ എക്‌സിറ്റ് പോള്‍ സർവ്വേ ഫലം. അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സർവ്വേ പ്രവചിക്കുന്നത്. ആകെയുള്ള 200 സീറ്റില്‍ 65 സീറ്റുകള്‍ മാത്രമായിരിക്കും അശോക് ഗെലോട്ട് നയിക്കുന്ന കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം ശക്തമായ തിരിച്ച് വരവ് നടത്തുന്ന ബി ജെ പി സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നും സർവ്വെ അവകാശപ്പെടുന്നു.

200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 107 സീറ്റുകളാണുള്ളത്. ബി എസ് പിയുടെ ആറ് അംഗങ്ങള്‍ പാർട്ടിയില്‍ ചേർന്നതോടെയാണ് കോണ്‍ഗ്രസ് അംഗബലം 107 ലേക്ക് ഉയർന്നത്. ആർ എല്‍ ഡിയുടെ ഒരു അംഗവും 13 സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ഇതോടെ 121 പേരുടെ പിന്തുണ അശോക് ഗെലോട്ട് സർക്കാറിനുണ്ട്.

115 സീറ്റുകളുമായിട്ടായിരിക്കും അഞ്ച് വർഷത്തിന് ശേഷം ബി ജെ പി അധികാരത്തിലേക്ക് തിരിച്ചെത്തുക. നിലവില്‍ രാജ്യത്തിന് കോണ്‍ഗ്രസിന് അധികാരമുള്ള 3 സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രാജസ്ഥാന്‍. ഭരണ വിരുദ്ധ വികാരം മുതല്‍ കോണ്‍ഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് നിലവിൽ 107 സീറ്റുകളാണുള്ളത്. ബി എസ് പിയുടെ ആറ് അംഗങ്ങള്‍ പാർട്ടിയില്‍ ചേർന്നതോടെയാണ് കോണ്‍ഗ്രസ് അംഗബലം 107 ലേക്ക് ഉയർന്നത്. ആർ എല്‍ ഡിയുടെ ഒരു അംഗവും 13 സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ഇതോടെ 121 പേരുടെ പിന്തുണ അശോക് ഗെലോട്ട് സർക്കാറിനുണ്ട്. സി പി എമ്മിന് രണ്ട് അംഗങ്ങളുള്ള നിയമസഭയാണ് രാജസ്ഥാന്‍.


Click it and Unblock the Notifications