Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപം തെളിയിക്കല്‍: പടക്കം പൊട്ടിക്കലും പന്തം കൊളുത്തി പ്രകടനവും,ജയ്പൂരില്‍ കെട്ടിടത്തിന് തീ പിടിച്ചു

ജയ്പൂര്‍: കോവിഡ് 19 നെതിരായ പോരാട്ടങ്ങള്‍ ഐക്യദാകര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിക്കവെ കെട്ടിടത്തിന് തീ പിടിച്ചു. രാജ്സ്ഥാനിലെ ജയ്പൂരിലാണ് പടക്കം പൊടിക്കുന്നതിനിടെ കെട്ടിടത്തിലേക്കും തീ പടര്‍ന്നത്. മാധ്യമപ്രവര്‍ത്തകനായ മാഹിം പ്രതാപ് സിങാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ശാലിനി നഗറില്‍ നടന്ന തീപിടുത്തത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചതായും അധികൃതര്‍ അറിയിച്ചതായും മാഹിം പ്രതാപ് സിങ്​ ട്വിറ്ററിൽ കുറിച്ചു.

Recommended Video

cmsvideo
    ദീപം തെളിയിക്കല്‍: ജയ്പൂരില്‍ കെട്ടിടത്തിന് തീ പിടിച്ചു

    വീടുകളില്‍ നിന്ന് ദീപം തെളിയിക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെങ്കില്‍ പല ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ആളുകള്‍ പടക്കം പൊട്ടിക്കുന്നതിന്‍റെയും കൂട്ടം ചേര്‍ന്ന് ദീപം കൊളുത്തുന്നതിന്‍റെയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബോളിവുഡ് നടി സോം കപൂര്‍ മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായി തുടങ്ങിയവരെല്ലാം ദില്ലിയില്‍ ജനങ്ങൾ തെരുവിലിറങ്ങി പടക്കം പൊട്ടിക്കുന്നതിന്‍റെയും പന്തം കൊളുത്തി റാലിയായി പോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

     dd

    മുംബൈ, കൊൽക്കത്ത, ഗുഡ്​ഗാവ്​, ലഖ്​നൗ തുടങ്ങിയ നഗരങ്ങളിലെല്ലാം ആളുകള്‍ ഇത്തരത്തില്‍ കൂട്ടമായി പുറത്തിറങ്ങി പടക്കം പൊട്ടിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആളുകള്‍ കൂട്ടമായി തെരുവിലിറങ്ങി ദീപം തെളിയിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

    അതേസമയം. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ രീതിയില്‍ തന്നെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു. രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ ഐക്യ ദീപം തെളിയിക്കലില്‍ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+