കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ തോല്‍വി ഭയന്ന് അമിത് ഷാ നേരിട്ടിറങ്ങി... ആര്‍എസ്എസിന്റെ ഉപദേശം തേടി!!

Google Oneindia Malayalam News

ജയ്പൂര്‍: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എത്രത്തോളം സാധ്യതയുണ്ടെന്ന് വിലയിരുത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതില്‍ നിന്ന് രാജസ്ഥാനില്‍ ബിജെപിക്ക് യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അദ്ദേഹം നേരിട്ട് സംസ്ഥാനത്ത് ഇറങ്ങിയിരിക്കുകയാണ്. 2013ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് പോലെ ഇപ്പോള്‍ കോണ്‍ഗ്രസിലേക്കാണ് നേതാക്കളുടെ ഒഴുക്ക്. ഇത് തടയാനും പുതു തന്ത്രങ്ങള്‍ ഒരുക്കാനുമാണ് അദ്ദേഹത്തിന്റെ നീക്കം.

അതേസമയം ഇതിന് ആര്‍എസ്എസിന്റെ പിന്തുണയും ഉണ്ടാവും. നിര്‍ണായക നീക്കങ്ങളില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പല ചെറുപാര്‍ട്ടികളും ബിജെപിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികാരം നേടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. കേന്ദ്ര ഭരണം ഉപയോഗിച്ചുള്ള വന്‍ പ്രചാരണവും രാജസ്ഥാനില്‍ നടത്തും. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള സുപ്രധാന നേതാക്കള്‍ രാജസ്ഥാനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

നിര്‍ണായക തിരഞ്ഞെടുപ്പ്

നിര്‍ണായക തിരഞ്ഞെടുപ്പ്

രാജസ്ഥാനിലെ സംസ്ഥാന തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം സംസ്ഥാനത്തുണ്ട്. ഇതിന് പുറമേ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന സന്ദര്‍ശനം നടത്തിയത്. രാജസ്ഥാനിലെ സാഹചര്യങ്ങള്‍ ബിജെപിക്ക് എതിരാണെന്ന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എല്ലാവരും ഒരേപോലെ ചൂണ്ടിക്കാണിച്ചത് വസുന്ധര രാജെയുടെ പ്രശ്‌നങ്ങളാണ്.

 ബൂത്ത് തല പ്രവര്‍ത്തകരുമായി ചര്‍ച്ച

ബൂത്ത് തല പ്രവര്‍ത്തകരുമായി ചര്‍ച്ച

പാര്‍ട്ടിയുടെ ബൂത്ത് തലം മുതല്‍ സംസ്ഥാന സമിതി വരെയുള്ള നേതാക്കളുമായിട്ടാണ് ഷാ കൂടുതല്‍ സമയം ചെലവിട്ടത്. വസുന്ധര രാജെയുമായി സംസാരിക്കാന്‍ പോലും അമിത് ഷാ തയ്യാറായില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പാര്‍ട്ടിയുമായി അടുപ്പമുള്ള പലരും ബിജെപി വിട്ടെന്നും ഇതിന് കാരണം വസുന്ധര രാജെയാണെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. ഇവരെ തിരിച്ചുകൊണ്ടുവരാനാണ് ഇനിയുള്ള നീക്കങ്ങള്‍.

 ആര്‍എസ്എസുമായി ചര്‍ച്ച

ആര്‍എസ്എസുമായി ചര്‍ച്ച

വസുന്ധര രാജെ സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വവുമായി ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഇത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. അമിത് ഷാ പ്രശ്‌നം പരിഹരിക്കാന്‍ ആര്‍എസ്എസിനെ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടിയെ സഹായിക്കുമെന്ന് ആര്‍എസ്എസ് അറിയിച്ചിട്ടുണ്ട്. അതിനായി ചില നിബന്ധനകളും പാര്‍ട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്. വസുന്ധര രാജെയെ പ്രചാരണത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അവരെ മുന്നില്‍ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് 50 സീറ്റുകള്‍ പോലും ലഭിക്കില്ലെന്നാണ് ആര്‍എസ്എസ് അറിയിച്ചിരിക്കുന്നത്.

 ഇനിയുള്ള നീക്കങ്ങള്‍....

ഇനിയുള്ള നീക്കങ്ങള്‍....

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടത്തോടെ ബിജെപിയിലേക്ക് കൊണ്ടുവന്ന അതേ രീതിയാണ് അമിത് ഷാ ഉപയോഗിക്കുന്നത്. പാര്‍ട്ടി വിട്ട എല്ലാ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതില്‍ മാനവേന്ദ്ര സിംഗ് തിരിച്ച് പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹനുമാന്‍ ബേനിവാള്‍ തുടങ്ങി നിരവധി പേര്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കുകയോ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയോ ചെയ്തിട്ടുണ്ട്. ഇവരെ പണവും സ്വാധീനവും ഉപയോഗിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനാണ് നീക്കം.

 20 കോണ്‍ഗ്രസ് നേതാക്കള്‍

20 കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസില്‍ നിന്ന് 20 നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ അമിത് ഷായുമായി രഹസ്യ ചര്‍ച്ച നടത്തി കഴിഞ്ഞു. സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് അമിത് ഷാ അംഗീകരിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം കഴിഞ്ഞ തവണ പോലെ നേതാക്കള്‍ പാര്‍ട്ടി വിട്ടാല്‍ അത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാവും. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഈ ശ്രമങ്ങളെ ചെറുക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

 തിരഞ്ഞെടുപ്പ് ചുമതല....

തിരഞ്ഞെടുപ്പ് ചുമതല....

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജയമുറപ്പിക്കാന്‍ കേന്ദ്ര മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട് അമിത് ഷാ. പ്രകാശ് ജാവദേക്കര്‍ക്കാണ് രാജസ്ഥാന്റെ ചുമതല. മധ്യപ്രദേശിന്റെ ചുമതല ധര്‍മേന്ദ്ര പ്രധാനാണ്. ജാവദേക്കറായിരിക്കും അമിത് ഷായുടെ പദ്ധതികള്‍ രാജസ്ഥാനില്‍ നടപ്പിലാക്കുക. വസുന്ധര രാജെയോട് തല്‍ക്കാലം പൊതുവേദികളില്‍ നിന്ന് മാറി നില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ണായക വിഷയങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് ജാവദേക്കറിനുള്ള നിര്‍ദേശം. അതേസമയം ആര്‍എസ്എസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെയാവും ബിജെപി പരീക്ഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

 പ്രധാനമന്ത്രിയും സംസ്ഥാനത്തേക്ക്

പ്രധാനമന്ത്രിയും സംസ്ഥാനത്തേക്ക്

രാജസ്ഥാന്‍ എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുകയാണ്. ഒക്ടോബര്‍ ആറിന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി അദ്ദേഹമെത്തും. രാഹല്‍ ഗാന്ധിയും ഇതിന് പിന്നാലെ തന്നെ എത്തുന്നുണ്ട്. മോദിയുടെ വികസന നേട്ടങ്ങളെ ചൂണ്ടിക്കാണിച്ച് പ്രചാരണം നടത്താനാണ് അമിത് ഷായുടെ നിര്‍ദേശം. എസ്‌സി എസ്ടി ബില്‍ ഭേദഗതിയില്‍ മുന്നോക്ക വിഭാഗം മോദിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇത് പരിഹരിക്കാന്‍ കൂടിയാണ് മോദിയുടെ വരവ്. പ്രധാനമന്ത്രിയുടെ പ്രചാരണത്തോടെ വിമത നേതാക്കളെല്ലാം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ ദൈവകാര്യത്തില്‍ ഇടപെടേണ്ട... പിണറായിക്കെതിരെ മുരളീധരന്‍!!ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ ദൈവകാര്യത്തില്‍ ഇടപെടേണ്ട... പിണറായിക്കെതിരെ മുരളീധരന്‍!!

കോണ്‍ഗ്രസിന് കനത്ത് തിരിച്ചടി! എംഎല്‍എ രാജിവെച്ച് പുറത്തേക്ക്..കോണ്‍ഗ്രസിന് കനത്ത് തിരിച്ചടി! എംഎല്‍എ രാജിവെച്ച് പുറത്തേക്ക്..

English summary
rajasthan focus state for amit shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X