കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റിസോർട്ട് ജീവിതം മടുത്തു'; രാജസ്ഥാനിൽ ഗെഹ്ലോട്ട് പക്ഷം എംഎൽഎമാർ മറ്റൊരു റിസോർട്ടിലേക്ക്

Google Oneindia Malayalam News

ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ എംഎൽഎമാരെ മറ്റൊരു റിസോർട്ട് മാറ്റാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജയ്സാൽമീരിലുള്ള റിസോർട്ടിലേക്കാണ് ഇവരെ മാറ്റുന്നത്. മന്ത്രിമാർ രാജസ്ഥാനിൽ തന്നെ തുടരട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. അതേസമയം രാവിലെ പത്തിന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളം.

രണ്ട് ചാട്ടഡ് ഫ്ളൈറ്റിലായി എംഎൽഎമാരെ മാറ്റാനാണ് ഇപ്പോൾ തിരുമാനിച്ചിരിക്കുന്നത്. രാവിലെ 11.45 നും വൈകീട്ട് 3.30 നും ആയിട്ടാണ് എംഎൽഎമാരെ മാറ്റുക. ഇവിടെ മാരിയോട്ട് റിസോർട്ടിലേക്കോ സൂര്യഗ‍ഡ് റിസോർട്ടിലേക്കോ ആവും എംഎൽഎമാരെ പാർപ്പിക്കുക. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത പിന്നാലെ എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയിരുന്നു. അന്ന് മുതൽ ജയ്പൂരിലെ റിസോർട്ടിലാണ് എംഎൽഎമാർ കഴിഞ്ഞിരുന്നത്.

ongresssddf-15

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

ആഗസ്ത് 14 വരെ റിസോർട്ടിൽ തുടരണമെന്നാണ് ഗെഹ്ലോട്ട് എംഎൽഎമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജെയ്പൂരിലെ റിസോർട്ടിൽ ഇനിയും തുടരുന്നതിൽ ചില എംഎൽഎമാർ അതൃപ്തി അറിയിക്കുകയായിരുന്നത്രേ. ഇതോടെയാണ് എംഎൽഎമാരെ മാറ്റാൻ തിരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 14 നാണ് രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. സച്ചിൻ പൈലറ്റ് ക്യാമ്പ് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കോയെന്നാണ് ഉറ്റുനോക്കുന്നത്.

ദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ല; ഹോട്ടൽ ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽദോശയ്ക്കൊപ്പം വിളമ്പിയ ചട്നിക്ക് ചൂടില്ല; ഹോട്ടൽ ഉടമയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

നിയമസഭ സമ്മേളനം വിളിച്ച് ചേർത്ത പിന്നാലെ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന്റെ വില കൂടിയിട്ടുണ്ടെന്ന് ഗെഹ്ലോട്ട് ഇന്നലെ പരിഹസിച്ചിരുന്നു. ആദ്യം 10 കോടിയും പിന്നീട് 15 കോടിയും ആയിരുന്നത് ഇപ്പോള്‍ എത്ര വേണമെങ്കിലും തരാം എന്ന നിലയിലായിട്ടുണ്ട് എന്നായിരുന്നു ഗെഹ്ലോട്ട് പറഞ്ഞത്. വിമത എംഎൽഎമാർ എല്ലാവരും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഗെഹ്ലോട്ട് പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് സച്ചിൻ പൈലറ്റ് പക്ഷത്തെ എംഎൽഎമാർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിലനിൽ ഗെഹ്ലോട്ട് സർക്കാരിന് 200 അംഗ നിയമസഭിൽ 102 പേരുടെ പിന്തുണ ഉണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കേവല ഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് വേണ്ടത്. വിമത പക്ഷത്ത് നിലവിൽ 19 പേരാണ് ഉള്ളത്. എന്നാൽ തങ്ങൾക്കൊപ്പം 30 പേരുണ്ടെന്നാണ് സച്ചിൻ ക്യാമ്പ് അവകാശപ്പെടുന്നത്.

 കോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകും കോൺഗ്രസിന്റെ കിടിലൻ നീക്കം; പ്രമുഖ വ്യവസായി പാർട്ടിയിൽ ചേർന്നു!! സുപ്രധാന ചുമതല നൽകും

കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?കോണ്‍ഗ്രസ് വിമതര്‍ക്ക് എട്ടിന്‍റെ പണി?; ലയനത്തിന് ഒരു രേഖയും ഇല്ലെന്ന് തിര. കമ്മീഷന്‍, പെരുവഴിയിൽ?

English summary
Rajasthan: Gehlot Camp MLAs May Shifted to Jaisalmer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X