കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിലെ സമവായ നീക്കത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പ്; പൈലറ്റ് പക്ഷത്തിന് ഗെലോട്ടിന്‍റെ ആനുകൂല്യം

Google Oneindia Malayalam News

ജയ്സാല്‍മീര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം പരിഹരിക്കാനുള്ള നിര്‍ണ്ണായക ചുവടുവെപ്പുകളിലേക്ക് കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. പൈലറ്റ് അടക്കമുള്ള എംഎല്‍എമാരോടുള്ള നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന സൂചന കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം തന്നെ നല്‍കിയിരുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണി വേണ്ടതെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ വക്താവായ രണ്‍ദീപ് സിങ് സുര്‍ജേവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതിനാല്‍ ഹരിയാനയില്‍ നിന്നും ജയ്പൂരിലേക്ക് തിരിച്ചെത്തണെന്നും അദ്ദേഹം വിമത എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷയ്ക്കായി

സുരക്ഷയ്ക്കായി

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹരിയാന പോലീസിന് സമയമില്ല. എന്നാല്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ള 19 എംഎല്‍എമാരുടെ സുരക്ഷയ്ക്കായി ആയിരം എംഎല്‍എമാരെയാണ് നിയോഗിച്ചിരിക്കുന്നത്. എംഎല്‍എമാര്‍ ആദ്യം ഹരിയാന പോലീസിന്‍റെ വലയത്തില്‍ നിന്ന് പുറത്തുവരണം. അപ്പോള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാമെന്നും ഗെലോട്ട് വ്യക്തമാക്കി.

തിരികെ വരാന്‍

തിരികെ വരാന്‍

പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനോട് മാപ്പ് പറയണമെന്ന് അശോക് ഗെലോട്ട് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമതരോടുള്ള നിലപാട് മയപ്പെടുത്തി സുര്‍ജേവാല രംഗത്തെത്തിയത്. ഇതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന മറ്റൊരു സുപ്രധാന നീക്കവും അശോക് ഗെലോട്ട് സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.

പിന്‍വലിച്ചു

പിന്‍വലിച്ചു

രാജസ്ഥാന്‍ സര്‍ക്കാറിനെ അട്ടിറിക്കാന്‍ നീക്കം നടത്തിയെന്ന് ആരോപിച്ചുള്ള കേസില്‍ വിമത പക്ഷത്തുള്ള ഭൻ‌വർ‌ലാൽ ശർമയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാനാണ് അശോക് ഗെലോട്ട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒ‌ജി) ആയിരുന്നു കേസ് അന്വേഷണം നടത്തിയത്.

നോട്ടീസ് അയച്ചു

നോട്ടീസ് അയച്ചു

എസ്‌ഒ‌ജി അന്വേഷിച്ച മൂന്ന് കേസുകളും അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കുന്നതിനായി സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് (എസിബി) കൈമാറിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ട സച്ചിൻ പൈലറ്റ്, മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി എന്നിവർക്കെല്ലാം ജൂലൈ 10 ന് എസ്‌ഒ‌ജി നോട്ടീസ് അയച്ചിരുന്നു.

Recommended Video

cmsvideo
ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി
ദേശീയ അന്വേഷണ ഏജൻസിക്ക്

ദേശീയ അന്വേഷണ ഏജൻസിക്ക്

ജൂലൈ 17 ന് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്‌ഐ‌ആറിൽ സച്ചിന്‍ പൈലറ്റ് പക്ഷത്തെ എംഎല്‍എയായ ഭവന്‍ലാല്‍ ശർമ്മയ്‌ക്കൊപ്പം കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. എസ്‌ഐ‌ജിയുടെ എഫ്‌ഐ‌ആർ റദ്ദാക്കണമെന്നും അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) കൈമാറണമെന്നും ആവശ്യപ്പെട്ട് എം‌എൽ‌എ ശർമ്മ രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ചര്‍ച്ചകള്‍ മുന്നില്‍ കണ്ട്

ചര്‍ച്ചകള്‍ മുന്നില്‍ കണ്ട്

ഇതിന് പിന്നാലെയാണ് ഭവന്‍ലാല്‍ ശര്‍മ്മയ്ക്കെതിരായ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയത്. വിമതരുമായുള്ള ചര്‍ച്ചകള്‍ മുന്നില്‍ കണ്ടാണ് ഈ വകുപ്പ് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കേസ് എന്‍ഐഎക്ക് വിടുന്നത് ഒഴിവാക്കുന്നതിനാണ് രാജ്യദ്രോഹ വകുപ്പ് ഒഴിവാക്കിയതെന്നും സൂചനയുണ്ട്.

ചര്‍ച്ച നടത്തിയില്ല

ചര്‍ച്ച നടത്തിയില്ല

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയുമായി കൂടിക്കാഴ്ച നടത്തിയെന്ന രാജസ്ഥാന്‍ പൊലീസ് വാദത്തെ തള്ളി സച്ചിന്‍ പൈലറ്റ് വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. എംഎല്‍എമാരെ അപമാനിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസില്‍ തന്നെയുള്ള ഒരു വിഭാഗം ഈ പ്രചരണം അഴിച്ചു വിടുന്നതെന്ന് ദൗസ എംഎല്‍എ മുരാരി മീണ പറഞ്ഞു.

ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ല

ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ല

‘ബിജെപിയിലെ ഒരു നേതാവിനെയും ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ല. ഇനി കാണാനും പദ്ധതിയില്ല. തങ്ങളെ അപമാനിക്കുന്നതിന് വേണ്ടി ഒരു വിഭാഗം വ്യാജപ്രചാരണങ്ങള്‍ അഴിച്ചു വിടുകയാണ്'- മുരാരി മീണ പറഞ്ഞു. ജൂലൈ 18 നും 29 നും ഇടയില്‍ രണ്ട് തവണ പൂനിയ, പൈലറ്റ് ക്യംപിലെ എംഎല്‍എമാരെ സന്ദര്‍ശിച്ചിരുന്നുവെന്നായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍.

ആദ്യ കൂടിക്കാഴ്ച

ആദ്യ കൂടിക്കാഴ്ച

ജൂലൈ 18 നും 20 നും ഇടയിലായിരുന്നു ആദ്യ കൂടിക്കാഴ്ച . രണ്ടാമത്തെ കൂടിക്കാഴ്ച ജൂലൈ 28 നായിരുന്നു. രണ്ട് തവണയും കൂടിക്കാഴ്ച നടന്നത് മനേസറില്‍ വെച്ചായിരുന്നെന്നും പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ബിജെപിയിലേക്ക് പോവില്ലെന്നും കോണ്‍ഗ്രസിലെ നേതൃമാറ്റം മാത്രമാണ് തങ്ങളുടെ ആവശ്യമെന്നുമാണ് പൈലറ്റ് പക്ഷം വ്യക്തമാക്കുന്നത്.

വെല്ലുവിളി ഉയര്‍ത്തുമോ

വെല്ലുവിളി ഉയര്‍ത്തുമോ

അതേസമയം, 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം രാജസ്ഥാന്‍ സര്‍ക്കാറിന് വെല്ലുവിളി ഉയര്‍ത്തുമോ എന്നറിയാന്‍ ഓഗസ്റ്റ് 14 വരെ കാത്തിരിക്കേണ്ടി വരും. സഭ വിളിച്ച് ചേര്‍ക്കുന്നതിലൂടെ സച്ചിന്‍ ക്യാംപിലെ കൂടുതല്‍ എംഎല്‍എമാരെ സമ്മര്‍ദത്തിലാക്കാന്‍ ഗെഹ്ലോട്ട് പക്ഷത്തിന് സാധിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുമ്പോള്‍

വോട്ടെടുപ്പ് നടക്കുമ്പോള്‍

വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് അടക്കമുള്ള വിമത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിന് വിപ്പ് നല്‍കാന്‍ സാധിക്കും. ഈ വിപ്പ് ലംഘിച്ചാല്‍ അയോഗ്യത ഉള്‍പ്പടേയുള്ള നടപടിയുണ്ടാകും. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം വ്യക്തമാക്കിയിരിക്കുന്നതും

English summary
Rajasthan; Gehlot's reconciliation move in Rajasthan, allows more benifits for pilot camp MLA's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X