കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎച്ച്ഡി, എംബിഎ, എഞ്ചിനീയര്‍; വിദ്യാഭ്യാസ യോഗ്യതയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ് മന്ത്രിമാർ

Google Oneindia Malayalam News

Recommended Video

cmsvideo
പുതിയ തീരുമാനങ്ങളുമായി കോൺഗ്രസ് | Oneindia Malayalam

ജയ്പൂര്‍: വിദ്യാഭ്യാസമാണോ ജീവിതാനുഭവങ്ങളുടെ പരിചയമാണോ ഒരാളെ മികച്ച നേതാവാക്കുന്നതെന്ന ചര്‍ച്ചക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ജനങ്ങളെ നയിക്കാന്‍ വിദ്യാസമ്പന്നരായ നേതാക്കള്‍ വേണമെന്ന് പൊതുവേ പറയുമ്പോഴും ഉന്നത വിദ്യാഭ്യാസത്തിന് ഉടമകളായ പല നേതാക്കളും ഒന്നാംക്ലാസുകാരന്റെ നിലവാരം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും കാണാന്‍ കഴിയും.

എന്നിരുന്നാലും ഒരു നാടിനെ നയിക്കാന്‍ വിദ്യാസമ്പന്നരായ നേതാക്കള്‍ ഉണ്ടാവുന്നത് എന്ന പക്ഷത്തിനാണ് ചര്‍ച്ചകളില്‍ എക്കാലവും മുന്‍തൂക്കം ലഭിക്കാറുള്ളത്. ആ തലത്തില്‍, വിദ്യാഭാസമുള്ള മന്ത്രിമാരാണ് ഇനി ഞങ്ങളെ നയിക്കാന്‍ പോകുന്നതെന്ന് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. വിദ്യാസമ്പന്നരാല്‍ തിളങ്ങുന്നതാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭ.. വിശദാംശങ്ങള്‍ ഇങ്ങനെ..

മന്ത്രിസഭാ വിപുലീകരണം

മന്ത്രിസഭാ വിപുലീകരണം

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രിസഭാ വിപുലീകരണം നടത്തിയത്. പരമാവധി 30 പേരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മന്ത്രിസഭയില്‍ 23 പേരെയാണ്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

23 മന്ത്രിമാരില്‍ 18 പേരും പുതമുഖങ്ങളാണ്. ഏറ്റവും പ്രധാനം എന്താണെന്ന് വെച്ചാല്‍ സംസ്ഥാന രാഷ്ട്രീയം ഇന്നുവരെ കാണാത്ത രീതിയിലുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മന്ത്രിമാരെയാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ നിയമിച്ചിരിക്കുന്നത്.

23 പേര്‍

23 പേര്‍

23 പേരില്‍ മൂന്ന് പിഎച്ച്ഡിക്കാര്‍, ആര്‍ എല്‍എല്‍ബിക്കാര്‍, രണ്ട് എംബിഎക്കാര്‍, ഒരു എഞ്ചിനീയറങ്ങുകാരന്‍ തുടങ്ങിയവരാണ് രാജസ്ഥാന്‍ മന്ത്രിസഭയുടെ ഭാഗമായത്. കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്.

എംബിഎക്കാര്‍

എംബിഎക്കാര്‍

മന്ത്രിസഭയിലെ ഏക വനിതാ അംഗമായ മമത ഭൂപേഷ്, രഘു ശര്‍മ എന്നിവരാണ് എംബിഎക്കാര്‍, ബിഡി കല്ല, രഘു ശര്‍മ, സുഭാഷ് ഗാര്‍ഗ് എന്നിവരാണ് മന്ത്രിസഭയിലെ പിഎച്ച്ഡിക്കാര്‍. ഇതില്‍ കല്ലയ്ക്കും രഘു ശര്‍മയ്ക്കും എല്‍എല്‍ബിയുമുണ്ട്. രമേശ് ചന്ദ് മീണയാണ് ഏക എന്‍ജിനീയങ് ബിരുദധാരി.

എല്‍എല്‍ബി

എല്‍എല്‍ബി

ശാന്തികുമാര്‍ ധരിവാള്‍, ഗോവിന്ദ് സിങ് ദോത്താസര, സുക്‌റാം ബിഷ്‌നോയി, ടിക്കറാം ജുല്ലി എന്നിവര്‍ എല്‍എല്‍ബി ബിരുദധാരികളാണ്. മന്ത്രിമാരെ കവച്ചുവെക്കുന്ന വിദ്യാഭ്യാസയോഗ്യതയാണ് മുഖമന്ത്രി അശോക് ഗെലോട്ടിനുള്ളത്. എല്‍എല്‍ബി, എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം. സയന്‍സില്‍ ബിരുദം എന്നിവയാണ് ഗെഹ്ലോട്ടിന്റെ വിദ്യാഭ്യാസ യോഗ്യത.

സച്ചിന്‍ പൈലറ്റ്

സച്ചിന്‍ പൈലറ്റ്

യുഎസിലെ പന്‍സില്‍വാനിയ യുണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എംബിഎ, ദില്ലി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ്, സാഹിത്യത്തില്‍ ബിരുദം എന്നിവയാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വിദ്യാഭ്യാസ യോഗ്യത.

ഇവരും

ഇവരും

സീനിര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അഞ്ചുപേര്‍, ഡിഗ്രി പഠനം പൂര്‍ത്തിയാക്കവര്‍ രണ്ടുപേര്‍, പത്താംക്ലാസ് യോഗ്യതയുള്ള ഒരാള്‍ എന്നിവരും മന്ത്രിസഭയിലുണ്ട്. യുവമന്ത്രിമാരിലൊരാളായ അശോക് ചന്ദനയ്ക്ക് എതിരേയാണ് കൂടുതല്‍ കേസുകളുള്ളത്.

സമൂഹമാധ്യമങ്ങളില്‍

സമൂഹമാധ്യമങ്ങളില്‍

മന്ത്രിമാരില്‍ നാലുപേര്‍ സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലെന്ന് സത്യവാങ്മൂലം നല്കിയിട്ടുണ്ട്. ആര്‍ മന്ത്രിമാര്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ സജീവമാണ്. ഫേസ്ബുക്ക് അക്കൗണ്ട് മാത്രമുള്ള മന്ത്രിമാരും ഇതിനൊപ്പം ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുണ്ട്.

ഉടന്‍ വിപുലീകരണം

ഉടന്‍ വിപുലീകരണം

അതേസമയം, സംസ്ഥാനത്ത് മന്ത്രിസഭാ വിപുലീകരണം ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് ഉപമുഖ്യമന്ത്രിയും രാജസ്ഥാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് നല്‍കുന്നത്. പരമാവധി 30 അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മന്ത്രിസഭയില്‍ ഇനി ഏഴുപേരെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കും.

മുതിര്‍ന്ന നേതാക്കള്‍

മുതിര്‍ന്ന നേതാക്കള്‍

യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണനല്‍കിയപ്പോള്‍ ഉന്നതരായ പല നേതാക്കളും മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പല നേതാക്കളും ദേശീയ നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭ ഉടന്‍ തന്നെ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

English summary
PhDs, LLBs, MBAs: Rajasthan Gets Several Highly Qualified ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X