• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലൈംഗികാരോപണം: രാജസ്ഥാനില്‍ ആള്‍ദൈവം ജനനേന്ദ്രിയം മുറിച്ചുമാറ്റി

  • By രശ്മി നരേന്ദ്രൻ

ജയ്പൂര്‍: കേരളത്തില്‍ സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റിയ സംഭവം വലിയ വിവാദം ആയിരുന്നു. ലൈംഗികി പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയും മുറിച്ചു മാറ്റുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും ഈ കേസില്‍ ഇപ്പോഴും ഒരുപാട് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതി? ഞെട്ടിപ്പിക്കുന്ന നീക്കവുമായി അന്വേഷണ സംഘം?

പക്ഷേ, തുടക്കത്തില്‍ സ്വാമി പറഞ്ഞത് താന്‍ തന്നെ തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു എന്നായിരുന്നു. സമാനമായ സംഭവം ആണ് ഇപ്പോള്‍ രാജസ്ഥാനിലും ഉണ്ടായിരിക്കുന്നത്.

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആയ സന്തോഷ് ദാസ് ആണ് രാജസ്ഥാനില്‍ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്. ചുരു ജില്ലയിലെ താരാനഗറില്‍ ആണ് സംഭവം.

ആള്‍ദൈവത്തിന് ഒരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ട് എന്ന് അയല്‍വാസിയായ ഒരാള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ആള്‍ദൈവത്തിന്റെ അമ്പരപ്പിക്കുന്ന നടപടി. ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ബിക്കാനീറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്തായാലും ആള്‍ദൈവത്തിന്റെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
A 30-year-old self-proclaimed godman bobbitised himself in Taranagar town of Churu district on Tuesday, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X