രാജ്യത്ത് അമ്മിഞ്ഞപ്പാലും ഇനി ബാങ്കില്‍ നിന്ന് വാങ്ങാം!
ജയ്പ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ രാജസ്ഥാനില്‍ ആദ്യമായി മുലപ്പാല്‍ ബാങ്ക് തുറന്നു . രാജസ്ഥാനിലെ ഉദയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. ജീവന് ധാര എന്നാണ് മുലപ്പാല്‍ ബാങ്കിന്റെ പേര് . ബാങ്കിന്റെ ഉദ്ഘാടനം ആരോദ്യമന്ത്രി രാജേന്ദ്ര രാത്തോര്‍ നിര്‍വഹിച്ചു .
നോര്‍വീജിയന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് മുലപ്പാല്‍ ബാങ്ക് തുറന്നത് . നവജാത ശിശുക്കളുടെ അമ്മമാരില്‍ നിന്നും പാല് ശേഖരിച്ച് ബാങ്കില്‍ സൂക്ഷിയ്ക്കുകയും ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയും ചെയ്യും . അമ്മയ്ക്ക് മുലപ്പാല്‍ ഇല്ലാതെ വരിക, അമ്മയെ നഷ്ടമാവുക , ഉപേക്ഷിയ്ക്കപ്പെട്ട കുഞ്ഞുങ്ങള്‍ എന്നിവര്‍ക്കൊക്കെ ഇത്തരത്തില്‍ ശേഖരിയ്ക്കുന്ന മുലപ്പാല്‍ ഉപയോഗപ്പെടും .

ആയിരം കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ അതില്‍ 47 പേര് മരിയ്ക്കുന്നതാണ് രാജസ്ഥാനിലെ ശിശുമരണ നിരക്ക് . ജനിയ്ക്കുമ്പോള്‍ മുലപ്പാല്‍ കിട്ടാത്തതും കുഞ്ഞുങ്ങളുടെ ജീവഹാനിയ്ക്ക് കാരണമാകും . മുലപ്പാല്‍ ബാങ്കിലൂടെ ശിശുമരണ നിരക്ക് കുറയ്ക്കാനാകുമെന്നും പ്രതീക്ഷിയ്ക്കുന്നു . മുലപ്പാല്‍ ദാനത്തിന് പ്രാധാന്യം നല്കുന്ന പദ്ധതികള്‍ക്കും രാജസ്ഥാന് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട് .
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications