ഒട്ടകത്തെ കൊല്ലല്ലെ പണികിട്ടും
ജയ്പൂര്‍: രാജസ്ഥാന്‍കാര്‍ക്ക് ഇനി ഒട്ടകത്തിനെ കൊന്ന് ഒട്ടകയിറച്ചി തിന്നാം എന്നോരു മോഹമുണ്ടെങ്കില്‍ അത് മനസില്‍ വയ്ക്കാനെ പറ്റു നടപ്പാക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
രാജസ്ഥാന്റ സംസ്ഥാന മൃഗമായ ഒട്ടകത്തെ കൊല്ലുന്നത് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമംമൂലം നിരോധിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു ഒട്ടകത്തെ സംസ്ഥാന മൃഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് ഒട്ടകത്തെ കൊല്ലുന്നത് അഞ്ചു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഒട്ടകത്തെ അനധികൃതമായി വില്‍ക്കാനോ വാഹനങ്ങളില്‍ കൊണ്ടുപോകാനോ കഴിയില്ല.ഒട്ടകത്തെ മുറിവേല്‍പ്പിക്കുന്നതും പോലും കുറ്റകരമാണ്.
ഒട്ടകത്തിന്മൂക്കു കയറിടുന്നതു പോലും ശിക്ഷിക്കപ്പെടാമെന്നതിനാല്‍ നിയമത്തിലെ ചില വകുപ്പുകള്‍ വിമര്‍ശനമേറ്റു വാങ്ങുന്നുണ്ട്. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ കുറ്റകരമല്ലെന്ന് സംസ്ഥാന മൃഗ സംരക്ഷമ വകുപ്പു മന്ത്രി പ്രഭുലാല്‍ സൈനി പറഞ്ഞു.












Click it and Unblock the Notifications