കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ഗോമൂത്രം ആശുപത്രികളില്‍ അണുനാശിനിയായി ഉപയോഗിക്കുന്നു

  • By Mithra Nair
Google Oneindia Malayalam News

ജയ്പൂര്‍ : ബി.ജെ.പി സര്‍ക്കാര്‍ രാജസ്ഥാനില്‍ ഗോമൂത്രം അണുനാശിനിയായി ഉപയോഗിക്കാന്‍ ഒരുങ്ങുന്നു. ജയ്പൂരിലെ വായി മാന്‍ സിംഗ് ആശുപത്രിയിലെ ഒരു വാര്‍ഡിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഗോമൂത്രം ഉപയോഗിക്കുക.

മനുഷ്യന്റെ മൂത്രം നല്ല വളമാണെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്ഥാവന സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നതിനിടെയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം.കൃത്രിമ കെമിക്കല്‍ അണുനാശിനികള്‍ ആശുപത്രികളില്‍ ഉപയോഗിക്കേണ്ട പകരം ഗോമൂത്രം സംസ്‌കരിച്ച് ഉപയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

cow-urine.jpg -Properties

ഇതിനായി ഗോമൂത്രം ഗോമൂത്രം സംഭരിച്ച് സംസ്‌കരിക്കുന്നതിനുള്ള ഒരു റിഫൈനറിയും സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ജലോര്‍ ജില്ലയിലാണ് റിഫൈനറി സ്ഥാപിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഗോമൂത്ര ഉപയോഗിക്കുമ്പോള്‍ മറ്റ് വാര്‍ഡുകളില്‍ പതിവായി ഉപയോഗിക്കുന്ന അണുനാശിനികളും ഉപയോഗിക്കും. ഡോക്ടര്‍മാരുടെ ഒരു സംഘം ഈ വാര്‍ഡുകളിലെ ശുചിത്വം താരതമ്യ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോഡ് പറഞ്ഞു.

English summary
After opening a refinery dedicated to collecting cow urine in Jalore district, the Rajasthan government now plans to use the liquid to disinfect hospitals in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X