കേന്ദ്രത്തെ പ്രതിരോധത്തിലാക്കി വീണ്ടും കോണ്‍ഗ്രസ്സ്!!! രാജസ്ഥാനിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി
ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും തിരിച്ചുപിടിച്ചത് അതിന്റെ ഭാഗമായിട്ടാണ്. മാത്രമല്ല, അധികാരത്തിലെത്തിയ ഉടന്‍ തന്നെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചു.
ഇതേ തുടര്‍ന്ന് അസം സര്‍ക്കാരും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. ഇപ്പോഴിതാ രാജസ്ഥാനും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരിക്കുകയാണ്. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ അശോക് ഗെഹ് ലോട്ടിനെ ആണ് രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്.

രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ആണ് തീരുമാനം. ഇത് സര്‍ക്കാരിന് 18,000 കോടിയുടെ അധിക ബാധ്യത വരുത്തും. കര്‍ഷക വിരുദ്ധ നിലപാടുകളായിരുന്നു ബിജെപിയ്‌ക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണം.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.












Click it and Unblock the Notifications