കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിലത്തെ ചിരി കോണ്‍ഗ്രസിന്; രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പില്‍ വന്‍ വിജയം നേടി സര്‍ക്കാര്‍

Google Oneindia Malayalam News

ജയ്പൂര്‍: 18 എംഎല്‍എമാരുമായി സച്ചിന‍് പൈലറ്റ് രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം തുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു കോണ്‍ഗ്രസ് അകപ്പെട്ടത്. വിമത നീക്കത്തിന് പിന്നാലെ ഉപുമഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റ് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
വിശ്വാസ വോട്ടെടുപ്പില്‍ വന്‍ വിജയം | Oneindia Malayalam

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ തിരഞ്ഞെടുത്ത മാതൃകയില്‍ പൈലറ്റും ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ അതൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ പ്രചാരണം മികച്ച രീതിയില്‍ തന്നെ പരിഹരിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. ഇതിന് പിന്നാലെ രാജസ്ഥാന്‍ നിയമസഭയില്‍ ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിലും വിജയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

മൂന്ന് മണിക്ക്

മൂന്ന് മണിക്ക്

മൂന്ന് മണിക്കാണ് രാജസ്ഥാന്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ശബ്ദ വോട്ടെടുപ്പിലൂടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഓഗസ്റ്റ് 21 വരെ നിയമസഭാ പിരിഞ്ഞതായി സ്പീക്കര്‍ സിപി ജോഷി വ്യക്തമാക്കി. സച്ചിന്‍ പൈലറ്റ് പക്ഷം കൂടി തിരിച്ചെത്തിയതോടെ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പായിരുന്നു.

പൈലറ്റിന്‍റെ പ്രതികരണം

പൈലറ്റിന്‍റെ പ്രതികരണം

സർക്കാർ കൊണ്ടുവന്ന വിശ്വാസ വോട്ടെടുപ്പ് ഇന്ന് രാജസ്ഥാൻ നിയമസഭയിൽ വളരെ നല്ല ഭൂരിപക്ഷത്തോടെ പാസായി. പ്രതിപക്ഷം പലതവണ ശ്രമിച്ചിട്ടും ഫലം സർക്കാരിന് അനുകൂലമായിരുനെന്നുമായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. താന്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി പരിഹിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാവല്‍ ഭടന്‍

കാവല്‍ ഭടന്‍

വിശ്വാസ വോട്ടെടുപ്പിന്‍ മേല്‍ നടന്ന ചര്‍ച്ചയിലും സച്ചിന്‍ പൈലറ്റ് തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്‍റെ ഉറച്ച് കാവല്‍ഭടനാണ് താനെന്നായിരുന്നു സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയത്. രാജസ്ഥാനിലെ പ്രശ്നങ്ങൾ ദില്ലിയിലെ ഡോക്ടർ പരിഹരിച്ചെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു. ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായ സച്ചിന്‍ പൈലറ്റിന് പ്രതിപക്ഷ ബെഞ്ചുകള്‍ക്ക് സമീപമായിരുന്നു ഇരിപ്പിടം നല്‍കിയിരുന്നത്.

അതിര്‍ത്തിയാണ്

അതിര്‍ത്തിയാണ്

ഇതിന് രസകരമായ രീതിയില്‍ പൈലറ്റ് തന്നെ മറുപടി നല്‍കുകയും ചെയ്തു. ഞാന്‍ എന്തുകൊണ്ടാണ് അതിര്‍ത്തിയിലിരിക്കുന്നത്. ഞാന്‍ എന്തിനാണ് പ്രതിപക്ഷത്തിന്റെ അരികില്‍ ഇരിക്കുന്നത്... കാരണം, ഇത് അതിര്‍ത്തിയാണ്. ശക്തനും ധീരനവുമായ യോദ്ധാവിനെ മാത്രമേ അതിര്‍ത്തിയിലയക്കു എന്നായിരുന്നു പൈലറ്റിന്‍റെ പ്രതികരണം.

സത്യത്തിന്റെ വിജയമായിരിക്കും

സത്യത്തിന്റെ വിജയമായിരിക്കും

നിയമസഭാ സമ്മേളനത്തിൽ "സത്യത്തിന്റെ വിജയമായിരിക്കും" ഉണ്ടാവുകയെന്ന് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു. "നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ, അത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയവും നമ്മുടെ കോൺഗ്രസ് എം‌എൽ‌എമാരുടെ ഐക്യവുമാണ്, അത് സത്യത്തിന്റെ വിജയമായിരിക്കും: സത്യമേവ് ജയതേ,"- ഗെഹ്ലോത്ത് ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ തീരുമാനം

ബിജെപിയുടെ തീരുമാനം

സച്ചിന്‍ പൈലറ്റ് അടക്കമുള്ള 19 വിമത എം‌എൽ‌എമാരുടെ പിന്തുണയില്ലാതെ തനിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന് ഗെഹ്ലോട്ട് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അശോക് ​​ഗലോട്ട് സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍ 124 പേരുടെ പിന്തുണയോടെയായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം നടത്തിയിരുന്നത്. ഇതില്‍ നിന്ന് 18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ ഗെഹ്ലോട്ട് സര്‍ക്കാറിന്‍റെ പിന്തുണ 103 ആയി ചുരങ്ങിയിരുന്നു. ഇതില്‍ 88 പേരായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍.

ബിഎസ്പി വിപ്പ്

ബിഎസ്പി വിപ്പ്


ഈ 88 അംഗങ്ങളില്‍ തന്നെ 6 പേര്‍ നേരത്തെ ബിഎസ്പിയില്‍ നിന്നും കൂറ് മാറി എത്തിയവരായിരുന്നു. 2019 ല്‍ ഇവര്‍ നടത്തിയ ലയനത്തിനെതിരെ ബിഎസ്പിയും ബിജെപിയും കോടതിയെ സമീപിച്ചെങ്കിലും ഇപ്പോള്‍ ഇടപെടുന്നില്ലെന്നായിരുന്നു കോടതി നിലപാട്. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ സര്‍ക്കാറിനെതിരായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് ബിഎസ്പി വിപ്പ് നല്‍കുകയും ചെയ്തിരുന്നു.

പ്രതിപക്ഷത്ത്

പ്രതിപക്ഷത്ത്

കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും സിപിഎമ്മിന്‍റെയും രണ്ട് അംഗങ്ങല്‍, 12 സ്വതന്ത്രരും ഏക ഐന്‍എല്‍ഡി അംഗവും സര്‍ക്കാറിനെ പിന്തുണച്ചു. ബിജെപിക്ക് 72 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ആര്‍എല്‍പിയുടെ മൂന്ന് അംഗങ്ങളും ഒരു സ്വതന്ത്രനും പ്രതിപക്ഷ നിരയിലുണ്ട്.

English summary
rajasthan Government wins floor tes in the state assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X