കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഗെലോട്ട് സഭാ സമ്മേളനത്തിന്റെ കാരണം പറയുന്നില്ല, തിരിച്ചടിച്ച് ഗവര്‍ണറുടെ ചോദ്യം!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തര്‍ക്കത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ കല്‍രാജ് മിശ്ര. അശോക് ഗെലോട്ട് നിയമസഭാ സെഷന്‍ എന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ താന്‍ അതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ല. നടത്താനാവില്ലെന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഗെലോട്ട് നിയമസഭാ സമ്മേളനം സമ്മേളനം എന്തുകൊണ്ട് വിളിക്കുന്നു എന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്ന് കല്‍രാജ് മിശ്ര പറഞ്ഞു. സാധാരണ സാഹചര്യമായിരുന്നു രാജസ്ഥാനില്‍ ഉള്ളതെങ്കില്‍ തീര്‍ച്ചയായും ഗെലോട്ടിന്റെ ആവശ്യത്തിന് അതെ എന്നായിരിക്കും തന്റെ മറുപടിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

1

നിയമസഭാ സമ്മേളനത്തിനുള്ള അനുമതി കാരണമുള്ളത് കൊണ്ടാണ് നിഷേധിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. കോവിഡ് പോലുള്ള പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും നിയമസഭാ സമ്മേളനം ഞാന്‍ വിളിക്കാന്‍ അനുവദിക്കുമായിരുന്നു. മുഖ്യമന്ത്രി ഗെലോട്ട് വിശ്വാസ വോട്ടിനായി നിയമസഭാ സെഷന്‍ വേണമെന്നാണോ അതോ സാധാരണ സെഷന്‍ വേണമെന്നാണോ എന്ന് തനിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും, പിന്നെങ്ങനെ അനുമതി നല്‍കാനാവുമെന്നും മിശ്ര ചോദിച്ചു.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

ഗവര്‍ണറുടെ വസതിയില്‍ എംഎല്‍എമാര്‍ നടത്തിയ പ്രക്ഷോഭം ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് മിശ്ര പറഞ്ഞു. താന്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധ്യക്ഷനായിരുന്നപ്പോള്‍ ഗവര്‍ണറുടെ വസതിയില്‍ നടത്തിയ പ്രതിഷേധവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. അതേസമയം സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് ഒന്നും പറയാനാവില്ല. കാര്യം ഔദ്യോഗികമായി സഭയിലാണ് വിശ്വാസം തെളിയിക്കേണ്ടത്. എന്റെ മുമ്പില്‍ ഭൂരിപക്ഷം കാണിച്ചത് പരസ്യമാക്കാനാവില്ലെന്നും കല്‍രാജ് മിശ്ര വ്യക്തമാക്കി.

ഗവര്‍ണര്‍ സംസ്ഥാനങ്ങളുടെ തീരുമാനം നടപ്പാക്കാനുള്ളതാണെന്നും, നിയമസഭാ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ വിവേചനാധികാരമില്ലെന്നുമുള്ള കോണ്‍ഗ്രസ് വാദങ്ങള്‍ക്കും ഗവര്‍ണര്‍ മറുപടി നല്‍കി. അക്കാര്യം ശരിയാണ്. ഗവര്‍ണര്‍ക്ക് സംസ്ഥാനങ്ങളുടെ നിയമസഭ പറയുന്നതാണ് കേള്‍ക്കാനാവുക. എന്നാല്‍ കോടതി വിധികളും നിയമങ്ങളും ഗവര്‍ണറുടെ നടപടികള്‍ ശരിയായ രീതിയില്‍ ചെയ്യാന്‍ അത്യാവശ്യമാണെന്നും കല്‍രാജ് മിശ്ര പറഞ്ഞു. അതേസമയം 1200 പേരുടെ ജീവന്‍ അപകടത്തിലാക്കാന്‍ മാത്രമാണ് നിയമസഭാ സമ്മേളനം കൊണ്ട് സാധിക്കുകയെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.

English summary
rajasthan governor says ashok gehlot didnt reveal the reason of assembly session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X