കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന് 1.68 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനവുമായി അംബാനിയും അദാനിയും

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലുള്ള രാജസ്ഥാനില്‍ വന്‍ നിക്ഷേപം വാഗ്ദാനവുമായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും. വിവരാവകാശ രേഖ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് അദാനിയും അംബാനിയും മുന്നോട്ടുവെച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് രാജസ്ഥാന്‍ ഔട്ട്‌റീച്ച് പ്രോഗ്രാമിന് കീഴിലാണ് രാജ്യത്തെ ഏറ്റവും സമ്പന്നരായി വ്യവസായികളായ അദാനി ഗ്രൂപ്പിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനം.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

1

രാജസ്ഥാന്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്റെ ഡേറ്റ അനുസരിച്ച് 2021 ഡിസംബറിനും 2022 മാര്‍ച്ചിനും ഇടയില്‍ അദാനിയും അംബാനിയും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് 1.68 ലക്ഷം കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് പറയുന്നത്. ഇത് ആകെയുള്ള 9,40,453 കോടി രൂപയുടെ ഏകദേശം 18 ശതമാനം വരും എന്നാമ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ നിക്ഷേപത്തിന്റെ മൊത്തം മൂല്യം 1,000 കോടി രൂപയില്‍ കൂടുതലാണ്.

2

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ അദാനിയുടേയും അംബാനിയുടേയും ചങ്ങാത്ത മുതലാളിത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കുമ്പോഴാണ് രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാന്‍ അതേ കോര്‍പ്പറേറ്റുകളുടെ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.

3

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ വ്യാപിക്കുന്ന ''ഡബിള്‍ എ വേരിയന്റ്'' എന്നാണ് അദാനിയെയും അംബാനിയെയും രാഹുല്‍ പരാമര്‍ശിച്ചിരുന്നത്. 2021 ഡിസംബറിനും 2022 മാര്‍ച്ചിനുമിടയില്‍ റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡ് (1,00,000 കോടി രൂപ), അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (60,000 കോടി രൂപ), അദാനി ഇന്‍ഫ്രാ ലിമിറ്റഡ് (5,000 കോടി രൂപ), ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (3,000 കോടി രൂപ), അദാനി വില്‍മര്‍ ലിമിറ്റഡ് (246.08 കോടി രൂപ) എന്നിങ്ങനെ നിക്ഷേപ വാഗ്ദാനങ്ങള്‍ നല്‍കിയതായി നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

4

രാജസ്ഥാന്‍ രാജസ്ഥാന്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 4,016 സ്ഥാപനങ്ങളില്‍ ജെ എസ് ഡബ്ല്യു ഫ്യൂച്ചര്‍ എനര്‍ജി ലിമിറ്റഡ് (40,000 കോടി രൂപ), വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പവര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (40,000 കോടി രൂപ), ഹിന്ദുസ്ഥാന്‍ സിങ്ക് കെയ്ണ്‍, വേദാന്ത ഗ്രൂപ്പിന്റെ (350 കോടി രൂപ), ആക്‌സിസ് എനര്‍ജി വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (30,000 കോടി രൂപ), ആക്സിസ് എനര്‍ജി (30,000 കോടി രൂപ), ഈഡന്‍-റിന്യൂവബിള്‍സ് (20,000 കോടി രൂപ), ടാറ്റ പവര്‍ (15,000 കോടി രൂപ) എന്നിവയാണ്.

5

ആഭ്യന്തര, ദേശീയ, അന്തര്‍ദേശീയ നിക്ഷേപക സംഗമങ്ങള്‍, എംബസി കണക്റ്റ് പ്രോഗ്രാമുകള്‍, വെര്‍ച്വല്‍ സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ സജീവ നിക്ഷേപക ഔട്ട്‌റീച്ച് പ്രോഗ്രാം എന്നാണ് 'ഇന്‍വെസ്റ്റ് രാജസ്ഥാന്‍' പ്രോഗ്രാമിനെ രാജസ്ഥാന്‍ രാജസ്ഥാന്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ വെബ്‌സൈറ്റ് വിവരിക്കുന്നത്. നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും അവ ഒരു മിഷന്‍ മോഡില്‍ പ്രോസസ്സ് ചെയ്യുകയും ഫലപ്രാപ്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

6

ഈ വര്‍ഷം ജനുവരിയില്‍ 'ഇന്‍വെസ്റ്റ് രാജസ്ഥാന്‍ ഉച്ചകോടി' നടത്താന്‍ സംസ്ഥാനം ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും കൊവിഡ് സാഹചര്യം കാരണം അത് മാറ്റിവച്ചു. നിര്‍ദിഷ്ട ഉച്ചകോടിക്ക് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗൗതം അദാനി ഉള്‍പ്പെടെ നിരവധി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബര്‍ 7-8 തീയതികളില്‍ ജയ്പൂരിലാണ് ഉച്ചകോടി ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
വിജയ് ബാബുവിനെ പുറത്താക്കണമെന്ന് ഗണേഷ് കുമാര്‍

'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നയാളാണോ?'; സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി'നിങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ വന്നയാളാണോ?'; സ്വപ്‌ന സുരേഷിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മുഖ്യമന്ത്രി

English summary
Rajasthan govt commits 1.68 lakh crores investment offer from Gautam Adani and Mukesh Ambani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X