വാട്‌സ്ആപ്പില്‍ മോശം സന്ദേശം; സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍
സന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം നടത്തിയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.
ജയ്പുര്‍: വാട്‌സ്ആപ്പില്‍ മോശം സന്ദേശമയച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പൊക്രാനിലെ സര്‍ക്കാര്‍ കമ്യൂണിറ്റി സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. യാക്കുബ് ആണ് അറസ്റ്റിലായത്. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു ഡോക്ടറുടെ മോശം സന്ദേശം.
സന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് അന്വേഷണം നടത്തിയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഡോക്ടര്‍ അറസ്റ്റിലായതോടെ അദ്ദേഹത്തെ പദവികളില്‍ നിന്നും നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഡോക്ടര്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്..

മതവിദ്വേഷം പടര്‍ത്തുന്ന പോസ്റ്റ് ആകയാല്‍ ഡോക്ടര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണ്. അതേസമയം, തനിക്ക് ലഭിച്ച സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് ഡോക്ടര്‍ പോലീസിനെ അറിയിച്ചത്.












Click it and Unblock the Notifications