കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീന്‍ദയാല്‍ ഉപാധ്യയും ഒട്ട്, ആര്‍എസ്എസ് നേതാക്കളുടെ പേര് നീക്കം രാജസ്ഥാനില്‍ തുടരുന്നു

  • By
Google Oneindia Malayalam News

ജയ്പൂര്‍: സ്കൂള്‍ സ്കോളര്‍ ഷിപ്പ് ടെസ്റ്റില്‍ നിന്നും ആര്‍എസ്എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നീക്കം ചെയ്ത് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍. അനാവശ്യമായാണ് ബിജെപി സര്‍ക്കാര്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ പേര് ടെസ്റ്റില്‍ നല്‍കിയതെന്നും അതുകൊണ്ട് തന്നെ ഇനി അത് തുടരേണ്ടതില്ലെന്നുമാണ് തിരുമാനമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി.

dheen

<strong>കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം</strong>കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം

സ്കൂളിലെ മത്സര പരീക്ഷയ്ക്ക് അനാവശ്യമായാണ് ദീന്‍ദയാലിന്‍റെ പേര് നല്‍കിയത്. അത് ഇനി മുതല്‍ തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ്ങ് ദോത്ത്സാരാ പറഞ്ഞു. രാജസ്ഥാനിലെ മുന്‍പത്തെ ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവിവത്സരിക്കുകയായിരുന്നു. അത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

<strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി</strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി

അതേസമയം കോണ്‍ഗ്രസിന് ഭയമാണെന്ന് ബിജെപി പ്രതികരിച്ചു. ഇനി സര്‍ക്കാര്‍ എല്ലാ പദ്ധതികളില്‍ നിന്നും ദീന്‍ദയാലിന്‍റെ പേര് നീക്കം ചെയ്യും. ദീന്‍ദയാലിനെ കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയേയും ബിജെപി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും നിരവധി പദ്ധതികള്‍ സംസ്ഥാത്ത് നടപ്പാക്കുന്നുണ്ട്. എന്നാല്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ പേരിലുള്ള സ്കീമുകളുടെ മാത്രം പേര് മാറ്റുന്നത് കോണ്‍ഗ്രസിന്‍റെ ഇടുങ്ങിയ ചിന്താഗതിയാണ് തുറന്നുകാട്ടുന്നതെന്ന് മുന്‍ ബിജെപി വദ്യാഭ്യാസ മന്ത്രിയായ ദേവ്നാനി പറഞ്ഞു. നേരത്തെ മറ്റൊരു ആര്‍എസ്ആസ് നേതാവ് സവര്‍ക്കറെ ധീരനായ പോരാളിയെന്ന് വിശേഷിപ്പിച്ച പാഠ ഭാഗവും പുസ്തങ്ങളില്‍ നിന്ന് മാറ്റിയിരുന്നു.

English summary
Rajasthan govt drops RSS leader Deendayal Upadhyas name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X