ചരിത്രം പിടിച്ചെടുക്കാൻ സംഘപരിവാർ ശ്രമം തുടരുന്നു.. ആർഎസ്എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിർബന്ധം
Recommended Video

ജയ്പൂര്‍: രാജ്യനിര്‍മ്മാണത്തിന്റെ ചരിത്രത്തില്‍ വലിയ പങ്കില്ലാത്തവരാണ് സംഘപരിവാര്‍. അതുകൊണ്ട് തന്നെയാണ് അവര്‍ കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ ചരിത്രത്തെ വളച്ചൊടിക്കാനും സ്വന്തമാക്കാനും ശ്രമിക്കുന്നത്. താജ്മഹലിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു ഉദാഹരണം മാത്രം. ഏറ്റവും ഒടുവിലായ രാജസ്ഥാന്‍ സര്‍ക്കാരാണ് സംഘി അജണ്ട നടപ്പാക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് നിര്‍ബന്ധമാക്കിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ഉദയ്പൂരില്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളേജുകളും നിര്‍ബന്ധമായും പഠനയാത്ര നടത്തണം എന്നാണ് ഉത്തരവ്. മഹാറാണ പ്രതാപ് രാജാവിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ഈ കേന്ദ്രം കഴിഞ്ഞ വര്‍ഷമാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തത്. സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് രംഗത്ത് വന്നിട്ടുണ്ട്. ശിപായി ലഹളയെ വെട്ടിമാറ്റി പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യസമരമായി പഠിപ്പിക്കാന്‍ നേരത്തെ കേന്ദ്രം ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications