കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍, ഗെലോട്ടിന്റെ നീക്കം!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരെ നിലപാട് കടുപ്പിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ നിയമത്തെ ചോദ്യം ചെയ്തിരിക്കുകയാണ് അശോക് ഗെലോട്ട്. നേരത്തെ തന്നെ സിഎഎയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ഗെലോട്ട്. രാജ്യത്ത് മതസൗഹാര്‍ദവും സമാധാനവും നിലനില്‍ക്കണമെങ്കില്‍ സിഎഎ പിന്‍വലിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു. അതേസമയം ഗെലോട്ട് കേരളത്തെ പോലെ നിയമത്തിനെതിരെ പരസ്യമായി പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കാനുള്ള സാധ്യത കുറവാണ്.

1

നേരത്തെ പലതവണ രാജസ്ഥാനില്‍ പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. നിയമസഭയില്‍ സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. ഭരണഘടനയുടെ മഹത്വത്തിന് വിപരീതമായ കാര്യമാണ് സിഎഎ. അതുമായി മുന്നോട്ട് പോയാല്‍ രാജ്യത്തെ മതസൗഹാര്‍ദം നശിക്കും. രാജ്യത്ത് നിയമത്തിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കൊപ്പമാണ് താനുള്ളതെന്നും ഗെലോട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

അതേസമയം തടങ്കല്‍ കേന്ദ്രങ്ങളില്‍ നിയമം നടപ്പാക്കിയാല്‍ ആദ്യം പോകുന്നത് താനായിരിക്കുമെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. തന്റെ മാതാപിതാക്കളുടെ ജന്മസ്ഥലം തനിക്ക് അറിയില്ലെന്നും, എന്‍പിആറിന് അത്തരം ആവശ്യങ്ങളുണ്ടെന്നും ഗെലോട്ട് പറഞ്ഞു. ഈ വിവരങ്ങള്‍ നല്‍കാന്‍ എനിക്ക് സാധിച്ചിട്ടില്ലെങ്കില്‍, തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് ഞാനും പോകേണ്ടി വരും. പ്രതിഷേധിക്കുന്നവര്‍ക്ക് അക്കാര്യം ഞാന്‍ ഉറപ്പ് നല്‍കാം. ആദ്യം തടങ്കല്‍ കേന്ദ്രത്തില്‍ പോകുന്നത് ഞാനായിരിക്കും. അസമിലെ ബിജെപി സര്‍ക്കാര്‍ തന്നെ എന്‍ആര്‍സിക്ക് എതിരാണെന്നും ഗെലോട്ട് കുറപ്പെടുത്തി.

പിന്നീട് പലതവണ ഗെലോട്ട് നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. 11 സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ രംഗത്ത് വന്നെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു പോലുംഇതിനെ എതിര്‍ത്തെന്നും ഗെലോട്ട് കുറ്റപ്പെടുത്തിയിരുന്നു. ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ മോദി തയ്യാറാവണം. പ്രധാനമന്ത്രി രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവരെ കുറിച്ചാണ് ആശങ്കപ്പെടുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാതെ ഈ നിയമം കൊണ്ട് കാര്യമില്ലെന്നും ഗെലോട്ട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ദില്ലി സര്‍ക്കാരും എന്‍ആര്‍സിക്കെതിരെ രംഗത്ത് വന്നിരുന്നു. എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കിയാല്‍ താനും ദില്ലിയിലെ 61 എംഎല്‍എമാരും സംശയാസ്പദമായ പൗരന്‍മാരായി കാണേണ്ടവരാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ ദില്ലി സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും ചെയ്തു. തന്റെ കുട്ടികള്‍ക്ക് മാത്രമാണ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളതെന്നും, അവര്‍ ദില്ലിയില്‍ തന്നെ ജനിച്ചത് കൊണ്ടാണ് ഇതെന്നും കെജ്രിവാള്‍ പറഞ്ഞു.

English summary
rajasthan govt moves supreme court against caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X