Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ ദീന്‍ ദയാല്‍ വീണ്ടും ഔട്ട്; എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ചിത്രം നീക്കും

Recommended Video

cmsvideo
    BJP ആചാര്യനെ പറപ്പിച്ച് കോൺഗ്രസ് | Oneindia Malayalam

    നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് പഴയ സര്‍ക്കാറിന്റെ കാലത്തെ പലനടപടികളും മരവിപ്പിക്കുന്നത് തുടരുകയാണ്. മധ്യപ്രദേശില്‍ കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് പുതുതായി രൂപീകരിച്ച സന്തോഷ വകുപ്പ് പൂട്ടിക്കെട്ടിയായിരുന്നു മുഖ്യമന്ത്രി കമല്‍നാഥ് തുടങ്ങിയത്.

    ഇതിന് പിന്നാലെ രാജസ്ഥാനിലും സമാനമായ പല നടപടികളും മുഖ്യമന്ത്രിയായി ചുമതലയേറ്റ അശോക് ഗെഹ്ലോട്ട് സ്വീകരിക്കുകയാണ്. ബിജെപിയുടെ താത്വികാചാര്യന്‍ ദീനദയാല്‍ ഉപധ്യായയുടെ ഫോട്ടോകള്‍ സര്‍ക്കാര്‍ ലെറ്റര്‍ പാഡുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് പിന്നാലെ മറ്റൊരു സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

     ദീന്‍ ദയാല്‍ ഉപാദ്യായയുടെ ചിത്രം

    ദീന്‍ ദയാല്‍ ഉപാദ്യായയുടെ ചിത്രം

    സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ദീന്‍ ദയാല്‍ ഉപാദ്യായയുടെ ചിത്രം മാറ്റാന്‍ ഉത്തരിവിട്ടിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ലെറ്റര്‍ പാഡില്‍ നിന്ന് ദീന്‍ദയാല്‍ ഉപാദ്യായയുടെ ചിത്രം നീക്കം ചെയ്തതിന് പിന്നാലെയാണ് പുതിയ നടപടി.

    ഉത്തരവ് കൈമാറി

    ഉത്തരവ് കൈമാറി

    സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. രാജസ്ഥാന്‍ പ്രിന്റിങ്ങ് ആന്റ് സ്റ്റേഷനറി വകുപ്പ് സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും, സെക്രട്ടറിമാര്‍ക്കും, ഡിവിഷനല്‍ കമ്മീഷണര്‍മാര്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കും, വകുപ്പ് മേധാവികള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

    നീക്കം ചെയ്യണം

    നീക്കം ചെയ്യണം

    മന്ത്രിമാരുടെ യോഗം തീരുമാനിച്ചതു പ്രകാരം പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്യായയുടെ ചിത്രം സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നേരത്തെ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം നടന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലായിരുന്നു ലെറ്റര്‍ പാഡുകളില്‍ നിന്ന് ദീന്‍ ദയാലിന്റെ ചിത്രം നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്.

    സര്‍ക്കാര്‍ ലെറ്റര്‍ പാഡില്‍

    സര്‍ക്കാര്‍ ലെറ്റര്‍ പാഡില്‍

    സര്‍ക്കാര്‍ ലെറ്റര്‍ പാഡുകളില്‍ രേഖപ്പെടുത്തിയിരുന്നു ജനസംഘ നേതാവ് ദീന്‍ദയാല്‍ ഉപധ്യായയുടെ ഫോട്ടോകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ദീന്‍ദയാലിന്റെ ചിത്രത്തിന് പകരമായി ദേശീയ ചിഹ്നം പതിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

    ഗാന്ധിയും നെഹ്റുവും

    ഗാന്ധിയും നെഹ്റുവും

    കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ മറ്റു പല നടപടികളും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ മരവിപ്പിച്ച് പുതിയ ഉത്തരിവിറക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങളും റഫറന്‍സ് മെറ്റീരിയലുകളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അശോക് ഗെലോട്ടിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ നിന്നും പുറത്താക്കിയ ഗാന്ധിയും നെഹ്റുവും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത.

    അര്‍ഹമായ പ്രാതിനിധ്യം നല്‍കും

    അര്‍ഹമായ പ്രാതിനിധ്യം നല്‍കും

    മഹാത്മ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു എന്നിവര്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ക്ക് പാഠപുസ്തകങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് പുതിയ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് ലിങ് ദോതസ്ര വ്യക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ആര്‍എസ്എസ് നേതാക്കളെ

    ആര്‍എസ്എസ് നേതാക്കളെ

    ആര്‍എസ്എസ് നേതാക്കളെ വിവിധ ബോര്‍ഡുകളുടെയും ഇതര സ്ഥാപനങ്ങളുടെയും തലപ്പത്ത് കയറ്റിയിരുത്തിയ നടപടികളും പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നത് ലക്ഷ്യമിട്ട് ആര്‍എസ്എസ്സുകാരെ ഉദ്യോഗസ്ഥതലങ്ങളില്‍ തിരുകിക്കയറ്റിയിരുന്നതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

    യൂണിവേഴ്സിറ്റികള്‍ തുറക്കും

    യൂണിവേഴ്സിറ്റികള്‍ തുറക്കും

    ഇതോടൊപ്പം തന്നെ രണ്ട് യൂണിവേഴ്സിറ്റികള്‍ വീണ്ടും തുറക്കാനും ആദ്യ ക്യാബിനറ്റ് മീറ്റിങ് തീരുമാനമെടുത്തു. ബിജെപി സര്‍ക്കാര്‍ അടച്ചു പൂട്ടിയ ഡോ. ബീം റാവും അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റിയും ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനുമാണ് തുറക്കാന്‍ തീരുമാനമായത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+