കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവ ദമ്പതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കോണ്ടം പാക്കറ്റും ഗര്‍ഭനിരോധന ഗുളികകളും നല്‍കും

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി നവദമ്പതികള്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും സമ്മാനമായി നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം. കുട്ടികളുടെ ജനനം കൂടുതലുള്ള 14 ജില്ലകളിലാണ് രാജ്യത്തുതന്നെ ആദ്യമായി വ്യത്യസ്തരീതിയിലുള്ള കാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ചെറിയൊരു ബാഗിലാണ് പല നിത്യോപയോഗ വസ്തുക്കളുമായി സമ്മാനം നല്‍കുന്നത്. മൂന്ന് ഗര്‍ഭനിരോധന ഉറകളുള്ള രണ്ട് പാക്കറ്റുകള്‍, 28 ഗുളികകളുള്ള രണ്ട് പാക്കറ്റ് ഗര്‍ഭനിരോധന ഗുളികകള്‍, എമര്‍ജന്‍സി ആയി ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഗുളിക, രണ്ട് ഗര്‍ഭനിര്‍ണയ കിറ്റുകള്‍ കൂടാതെ രണ്ട് ടവ്വലുകള്‍, ചീപ്പ്, നെയ്ല്‍ കട്ടര്‍, ഒരു പാക്കറ്റ് പൊട്ടുകള്‍, രണ്ട് ഹാന്‍ഡ് കര്‍ചീഫുകള്‍, ഒരു കണ്ണാടി എന്നിവയും ഉള്‍ക്കൊള്ളുന്നതായിരിക്കും സര്‍ക്കാര്‍ നല്‍കുന്ന ബാഗിലെ സമ്മാനങ്ങള്‍.

indian-wedding

സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വലിയതോതിലുള്ള ഗര്‍ഭനിയന്ത്രണത്തിലാണ് സര്‍ക്കാരിന്റെ പരിപാടി. 14 ജില്ലകളില്‍ മൂന്നും അതിലധികവുമാണ് കുട്ടികള്‍. മിക്കവരും ദരിദ്രരായതിനാല്‍ കുട്ടികളെ വളര്‍ത്തുന്നതും മറ്റും വലിയ ബാധ്യതയായി മാറുന്നുണ്ട്. കുട്ടികള്‍ ആരോഗ്യത്തോടെയും മികച്ച വിദ്യാഭ്യാസത്തോടെയും വളരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതുതന്നെയാണ് പുതിയ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

English summary
Rajasthan govt’s gift to newlyweds: Contraceptives and vanity kits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X