കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ ഇനി സച്ചിൻ പൈലറ്റിന് രക്ഷയില്ല, കാരണം ഇതാണ്; ആത്മവിശ്വാസം ഉയർന്ന് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; ആഗസ്റ്റ് 14 നാണ് രാജസ്ഥാനിൽ നിയമസഭ സമ്മേളനം നടക്കുക. സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അതേസമയം വിപ്പ് നൽകിയാൽ സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തും എന്ന് സച്ചിൻ പറഞ്ഞതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസവും സച്ചിൻ പൈലറ്റ് പക്ഷം ആവർത്തിച്ചത് തങ്ങൾ കോൺഗ്രസിന് ഒപ്പമാണെന്നും ബിജെപിയിലേക്ക് പോകുകയില്ലെന്നുമാണ്. സച്ചിൻ മടങ്ങിയെത്തിയാൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുമോയെന്നുള്ള ചർച്ചകൾക്ക് ഇതോടെ ശക്തിപകർന്നിട്ടുണ്ട്. ഇല്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതിനുള്ള കാരണം ഇതാണ്.

 കോൺഗ്രസ് വിജയത്തിന് പിന്നിൽ

കോൺഗ്രസ് വിജയത്തിന് പിന്നിൽ

2018 ലെ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയമാണ് രാജസ്ഥാനിൽ നേടിയത് ആകെയുള്ള 200 ൽ സീറ്റിൽ 100 സീറ്റുകൾ നേടിക്കൊണ്ടായിരുന്നു പാർട്ടി സംസ്ഥാനത്ത് ബിജെപിയെ പുറത്താക്കിയത്. പിസിസി അധ്യക്ഷനായ പൈലറ്റിനായിരുന്നു ഈ വിജയത്തിന്റെ പൂർണ ക്രൈഡിറ്റും. കോൺഗ്രസിന്റെ വിജയത്തിൽ ഒരു പരിധി വരെ സച്ചിൻ പൈലറ്റ് ഉൾപ്പെട്ട ഗുജ്ജർ സമുദായത്തിന്റെ പിന്തുണ കൂടി ഉണ്ടായിരുന്നു.

 തെരുവിലിറങ്ങി ഗുജ്ജർ വിഭാഗം

തെരുവിലിറങ്ങി ഗുജ്ജർ വിഭാഗം

അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച പിന്നാലെ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയർത്തി ഗുജ്ജർ വിഭാഗം തെരുവിലിറങ്ങി. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കാനയിരുന്നു ഹൈക്കമാന്റ് താത്പര്യം പ്രകടിപ്പിച്ചത്. അതേസമയം സമ്മർദ്ദം ശക്തമായതോടെ ഗുജ്ജറുകളുടെ ആവശ്യത്തിന് മുൻപിൽ ഹൈക്കമാന്റിന് ഒരു പരിധി വരെ വഴങ്ങേണ്ടി വന്നു. സച്ചിനെ ഉപമുഖ്യമന്ത്രിയാക്കി.

 ഗുജ്ജർ വോട്ടുകൾ

ഗുജ്ജർ വോട്ടുകൾ

മാത്രമല്ല എതിർപ്പുകൾ എല്ലാം മറികടന്ന് പിസിസി അധ്യക്ഷ സ്ഥാനത്തും സച്ചിൻ പൈലറ്റിനെ തന്നെ നിലനിൽത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീമുള്ള സമുദായമാണ് ഗുജ്ജറുകൾ. ആകെയുള്ള ജനസംഖ്യയുടെ 13 ശതമാനവും ഗുജ്ജർ വിഭാഗമാണ്. ആകെയുള്ള നിയമസഭ മണ്ഡലങ്ങളിൽ 50 ലും ഭരണം തിരുമാനിക്കുക ഗുജ്ജർ വോട്ടുകളാണ്.

 കൈയ്യൊഴിഞ്ഞ് ഗുജ്ജർ

കൈയ്യൊഴിഞ്ഞ് ഗുജ്ജർ

അതുകൊണ്ട് തന്നെ സച്ചിനേയും സമുദായത്തേയും തഴഞ്ഞ് കൊണ്ടുള്ള നീക്കങ്ങൾ കോൺഗ്രസ് നേതൃത്വത്തിനെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമാണ്.
എന്നാൽ നിലവിലെ പ്രതിസന്ധിയിൽ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. സച്ചിൻ പൈലറ്റിന് സമുദായത്തിൽ നിന്നുള്ള പിന്തുണ നഷ്ടമായെന്ന് നേതാക്കൾ പറയുന്നു.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

സമുദായങ്ങൾക്ക് ഏറെ സ്വാധീനമുള്ള രാജസ്ഥാന് രാഷ്ട്രീയത്തിൽ ഓരോ വിഭാഗത്തിൽ നിന്നുമുള്ള ിന്തുണ ഉറപ്പാക്കുന്നതിൽ സച്ചിൻ പൈലറ്റ് പരാജയപ്പെട്ടുവെന്ന് മുൻ പ്രൊഫസറും സച്ചിൻ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ അടുത്തയാളുമായി മുൻ പ്രൊഫസർ പ്രേം വെർമ പറഞ്ഞതായി സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

 ആരും സജീവമായിരുന്നില്ല

ആരും സജീവമായിരുന്നില്ല

രാജേഷ് പൈലറ്റിന്റെ കാലത്ത് രാഷ്ട്രീയത്തിൽ ഗുജ്ജര് വിഭാഗത്തിൽ നിന്നും ആരം സജീവമായിരുന്നില്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനവും പ്രവർത്തനവും ഗുജ്ജറുകൾക്കിടിൽ മാത്രമല്ല മറ്റ് സമുദായങ്ങൾക്കിടയിലും അദ്ദേഹത്തിന് മികച്ച സ്വീകരണം ലഭിക്കാൻ കാരണമായിരുന്നു. സാധാരണക്കാരന് പോലും സമീപിക്കാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. എന്നാൽ ആ നിലയിൽ സച്ചിൻ പരാജയപ്പെട്ടു, വെർമ പറഞഅഞു.

 പുറത്താക്കിയപ്പോൾ

പുറത്താക്കിയപ്പോൾ

ഗുജ്ജർ സമുദായം സച്ചിനിൽ നിന്ന് ഏറെ അകന്നു,
കേണൽ (റിട്ടയേർഡ്) കിരോരി സിംഗ് ബെയ്‌ൻസ്‌ലയുടെ നേതൃത്വത്തിലുള്ള ഗുജ്ജർ സംഘടനയായ അരക്ഷൻ സംഘർഷ സമിതിയുടെ ജനറൽ സെക്രട്ടറിയായ ശൈലേന്ദ്ര സിംഗ് ധാബായി പറഞ്ഞു. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കിയപ്പോൾ സമുദായം ഇതിനെതിരെ രംഗത്തെത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പൈലറ്റാണ്

പൈലറ്റാണ്

കോൺഗ്രസിന് ഗുജ്ജർ വോട്ടുകൾ ലഭിക്കാൻ കാരണം പൈലറ്റാണ്. 9 ബിജെപി സ്ഥാനാർത്ഥികളുടെ പരാജയമാണ് സമുദായം ഉറപ്പാക്കിയത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാത്തപ്പോൾ ഞങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ ഒരിക്കൽ ഉപ മുഖ്യമന്ത്രിയായ അദ്ദേഹം സമുദായത്തിൽ നിന്നും അവരുടെ പ്രതിനിധികളിൽ നിന്നും പൂർണ്ണമായും അകന്നു, കിരോരി സിംഗ് പറഞ്ഞു.

 മുഖം നൽകിയില്ല

മുഖം നൽകിയില്ല

സമുദായാംഗങ്ങൾ സച്ചിനെ കാണാൻ എത്തിയാലും അദ്ദേഹം പലപ്പോഴും മുഖം കൊടുക്കാറില്ല. സാധാരണക്കാരിൽ നിന്ന് സച്ചിൻ അകന്നു. ഇതെല്ലാം ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് വഴി കാരണമായിട്ടുണ്ട്.
ജാട്ട്, മീന സംവരണത്തെ അനുകൂലിച്ച് അദ്ദേഹം സംസാരിച്ചു, പക്ഷേ ഗുർജർ സംവരണത്തെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചു, അഭിഭാഷകനും രാജേഷ് പൈലറ്റിന്റെ ഇലക്ഷൻ ഏജന്റുമായ വിജയ് ഗുപ്ത പറഞ്ഞു.

 എതിർപ്പുകൾ നേരിട്ടു

എതിർപ്പുകൾ നേരിട്ടു

രാജേഷ്ജിയും പാർട്ടിക്കുള്ളിൽ നിന്ന് ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ നേരിട്ടിട്ടുണ്ട്. അതേസമയം അദ്ദേഹം പാർട്ടിക്കുള്ളിൽ തന്നെ ഈ എതിർപ്പുകളെ കുറിച്ച് സംസാരിച്ചു. സച്ചിൻ പൈലറ്റിന് അൽപം ക്ഷമ പുലർത്താമായിരുന്നു,വിജയ് ഗുപ്ത പറഞ്ഞു. ഇത്ര ചെറിയ കാലയളവിനുള്ള കോൺഗ്രസ് വളരെ അധികം അദ്ദേഹത്തെ പരിഗണിച്ചിട്ടും സച്ചിൻ പൈലറ്റ് ഇപ്പോൾ ഉയർത്തുന്ന പ്രതിഷേധം അനാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 മുതിർന്ന നേതാവ്

മുതിർന്ന നേതാവ്

രാജേഷ് പൈലറ്റുമായി വളരെ അടുത്ത് പ്രവർത്തിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സത്ബീർ ഖതാനയും സച്ചിൻ പൈലറ്റിനെതിരെ രംഗത്തെത്തി. രാജേഷ് പൈലറ്റ് കുഴപ്പത്തിലാകുമ്പോൾ സാധാരണ സമുദായ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്താറുണ്ട് എന്ന് സച്ചിന് ആരുമായും യാതൊരു ബന്ധവുമില്ല, "അദ്ദേഹം പറഞ്ഞു.

English summary
Rajasthan; Gujjar community wont support sachin pilot anymore says leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X