കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; വന്‍ പ്രക്ഷോഭം!! ഇനി 20 ദിവസം

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വെല്ലുവിളിയായി പ്രക്ഷോഭ സാധ്യത തെളിയുന്നു. അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഗുജ്ജാര്‍ സമുദായക്കാര്‍ രംഗത്ത്. സമുദായത്തിന്റെ ഏറെ കാലമായുള്ള ആവശ്യം അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നുമാണ് ഗുജ്ജാറുകളുടെ ആവശ്യം.

ഒരുകാലത്ത് ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന ഗുജ്ജാറുകള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിഞ്ഞുകുത്തിയതാണ് രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറിയത്. ഇപ്പോള്‍ അവര്‍ പ്രക്ഷോഭത്തിന് കളമൊരുക്കുകയാണ്. പഞ്ചായത്ത് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയാണ് അവര്‍. സമുദായത്തിന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ രംഗത്തും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് ഗുജ്ജാര്‍ നേതാക്കളുടെ ആവശ്യം. ഒരുപക്ഷേ, രാജസ്ഥാന്‍ സര്‍ക്കാരിന് വരുംദിവസങ്ങള്‍ കടുത്ത പരീക്ഷണങ്ങളുടേതാകുമെന്നാണ് കരുതുന്നത്....

 ബിജെപിയുടെ വോട്ട് ബാങ്ക്

ബിജെപിയുടെ വോട്ട് ബാങ്ക്

ബിജെപിയുടെ വോട്ട് ബാങ്കായിരുന്നു ഒരുകാലത്ത് ഗുജ്ജാറുകള്‍. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തി. ഫലത്തില്‍ ഇത് കോണ്‍ഗ്രസിന് അനുകൂലമാകുകയും ചെയ്തു. ബിജെപി സര്‍ക്കാരില്‍ ഉന്നയിച്ചിരുന്ന ആവശ്യവുമായി ഗുജ്ജാറുകള്‍ കോണ്‍ഗ്രസിന് സര്‍ക്കാരിന് മുന്നിലും എത്തിയിരിക്കുന്നു.

ആവശ്യം ഇതാണ്

ആവശ്യം ഇതാണ്

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തും ഗുജ്ജാറുകള്‍ക്ക് അഞ്ച് ശതമാനം സംവരണം വേണമെന്നാണ് അവരുടെ ആവശ്യം. സംവരണ വിഷയത്തില്‍ ഗുജ്ജാറുകള്‍ നടത്തിയ സമരം രാജസ്ഥാനെ കലാപ ഭൂമിയാക്കിയ ചരിത്രമുണ്ട്. എന്നാല്‍ സുപ്രീംകോടതി നിശ്ചയിച്ച 50 ശതമാനം എന്ന പരിധി കടക്കുമെന്നതിനാലാണ് ഇവരുടെ ആവശ്യം അവഗണിക്കപ്പെട്ടത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചൂണ്ടിക്കാട്ടി

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചൂണ്ടിക്കാട്ടി

അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംവരണ ബില്ലാണ് ഗുജ്ജാറുകളെ വീണ്ടും രംഗത്തിറക്കാന്‍ കാരണം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍പിന്നെ തങ്ങളുടെ കാര്യം എന്തുകൊണ്ട് പരിഗണിച്ചുകൂടാ എന്ന് ഗുജ്ജാറുകള്‍ ചോദിക്കുന്നു.

നിര്‍ണയാക യോഗം

നിര്‍ണയാക യോഗം

സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ഗുജ്ജാറുകളുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരും സമാനമായ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച സമുദായത്തിലെ പ്രധാനികളുടെ നിര്‍ണയാക യോഗം ചേര്‍ന്നു.

ശക്തമായ പ്രക്ഷോഭം

ശക്തമായ പ്രക്ഷോഭം

പഞ്ചായത്ത് യോഗങ്ങള്‍ വിളിക്കാന്‍ ഗുജ്ജാര്‍ സമുദായ നേതാക്കളുടെ യോഗം തീരുമാനിച്ചു. പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുന്നത് വരെ ശക്തമായ പ്രക്ഷോഭത്തിനാണ് ഗുജ്ജാറുകള്‍ ഒരുങ്ങുന്നത്.

20 ദിവസത്തിനകം

20 ദിവസത്തിനകം

സംവരണ വിഷയത്തില്‍ അശോക് ഗെഹ്ലോട്ട് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് ഗുജ്ജാറുകള്‍ അന്ത്യശാസനം നല്‍കി. 20 ദിവസത്തിനകം വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം തുടങ്ങുമെന്നും ഗുജ്ജാര്‍ നേതാവ് ശൈലേന്ദ്ര സിങ് പറഞ്ഞു.

അവസരം മുതലെടുക്കുന്നു

അവസരം മുതലെടുക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാണ് ഗുജ്ജാറുകളുടെ പുതിയ നീക്കം. തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യം മുതലെടുക്കാനാണ് ഗുജ്ജാറുകള്‍ ഒരുങ്ങുന്നത്. ഈ അവസരത്തില്‍ ഇവരെ പിണക്കിയാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. ബിജെപി വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

പരിധി ലംഘിക്കുമോ

പരിധി ലംഘിക്കുമോ

സംവരണ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരിക്കുന്നത് 50 ശതമാനമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന 10 ശതമാനം മുന്നാക്ക സംവരണം ഈ പരിധി ലംഘിക്കും. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കും സംവരണം വേണമെന്ന് ഗുജ്ജാര്‍ അരക്ഷണ്‍ സംഘര്‍ഷ് സമിതി ജനറല്‍ സെക്രട്ടറി ശൈലേന്ദ്ര സിങ് ആവശ്യപ്പെടുന്നു.

 സമരം കലാപ സമാനം

സമരം കലാപ സമാനം

നേരത്തെ ഗുജ്ജാറുകള്‍ നടത്തിയ സമരം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവണ്ടികള്‍ തടഞ്ഞും വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും ഗുജ്ജാറുകള്‍ നടത്തിയ സമരം കലാപ സമാനമായിരുന്നു. ഒടുവില്‍ പരിഗണിക്കാമെന്ന ബിജെപി സര്‍ക്കാരിന്റെ ഉറപ്പിലാണ് സമരം അവസാനിച്ചത്. പക്ഷേ, ഇതുവരെ നടപ്പായില്ല.

കോണ്‍ഗ്രസിന് വേണ്ടി

കോണ്‍ഗ്രസിന് വേണ്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജ്ജാറുകള്‍ ബിജെപിക്ക് എതിരായതാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തത്. പലയിടത്തും ഇവര്‍ കോണ്‍ഗ്രസിന് പരസ്യമായി വോട്ടുപിടിച്ചു. രാജസ്ഥാനിലെ പ്രധാന സമുദായമാണ് ഗുജ്ജാറുകള്‍. അതേ സമയം , മീണ സുദായവും സംവരണ ആവശ്യവുമായി രംഗത്തുണ്ട്. ഈ രണ്ടു സമുദായവും പ്രതിഷേധം തീര്‍ത്താല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടിയാകും.

പലയിടത്തും ആവശ്യക്കാര്‍

പലയിടത്തും ആവശ്യക്കാര്‍

സമാനമായ ആവശ്യവുമായി പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. മഹാരാഷ്ട്രയില്‍ മറാത്തക്കാരും ഗുജറാത്തില്‍ പട്ടേല്‍ വിഭാഗവും സമരത്തിലാണ്. മറാത്തക്കാരുടെ ആവശ്യം മഹാരാഷ്ട്രയിലെ ബിജെപി ഭരണകൂടം ഏറെകുറെ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ പ്രശ്‌നം പരിഹരിക്കപ്പെടാത്തത് ബിജെപിക്ക് തിരിച്ചടിയാണ്.

ഇന്ത്യക്കാരെ കടത്തിലാക്കി മോദി; നാലര വര്‍ഷത്തിനിടെ രാജ്യം കൂടുതല്‍ കടത്തിലായി, ഞെട്ടിക്കുന്ന കണക്ക്ഇന്ത്യക്കാരെ കടത്തിലാക്കി മോദി; നാലര വര്‍ഷത്തിനിടെ രാജ്യം കൂടുതല്‍ കടത്തിലായി, ഞെട്ടിക്കുന്ന കണക്ക്

English summary
Rajasthan: Gurjars demand 5% reservation, threaten protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X