കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിമിനെ കൊന്ന് കത്തിച്ച ശംഭുലാലിന് ലക്ഷങ്ങള്‍; അക്കൗണ്ടിലേക്ക് പണമൊഴുക്ക്!! പോലീസ് ചെയ്തത്

ഡിസംബര്‍ ആറിനാണ് മുഹമ്മദ് അഫ്രാസുല്‍ എന്ന യുവാവിനെ 36കാരനായ ശംഭുലാല്‍ റീഗര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും കത്തിച്ചതും.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിമിനെ കൊന്ന ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ | Oneindia Malayalam

ജയ്പൂര്‍: മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ശംഭുലാലിന് സംഭാവനയായി ലഭിക്കുന്നത് ലക്ഷങ്ങള്‍. ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം വരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ പോലീസ് ഇടപെട്ടു.

പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി മുഹമ്മദ് അഫ്രാസുലിനെയാണ് മര്‍ദ്ദിച്ച ശേഷം ശംഭുലാല്‍ കൊലപ്പെടുത്തിയത്. ലവ് ജിഹാദിനുള്ള മറുപടി എന്ന പറഞ്ഞായിരുന്നു കൊലപാതകം. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. തുടര്‍ന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശംഭുലാലിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരാന്‍ തുടങ്ങിയത്...

516 പണം അയച്ചു

516 പണം അയച്ചു

516 പേരാണ് സീതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഈ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയാണ് കൂടുതല്‍ പണം വന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

രണ്ടുപേര്‍ അറസ്റ്റില്‍

രണ്ടുപേര്‍ അറസ്റ്റില്‍

സീതയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ റസീപ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. പണം അയച്ച ശേഷം ഇവര്‍ റസീപ്റ്റിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ശംഭുലാലിന്റെ കുടുംബത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമുണ്ടായിരുന്നു.

പോലീസ് പരിശോധന കര്‍ശനം

പോലീസ് പരിശോധന കര്‍ശനം

ഈ അഭ്യര്‍ഥനയ്‌ക്കൊപ്പം സീതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധിച്ചത്. കൊലപാതകം നടന്നതിന് ശേഷമാണ് 516 പേര്‍ പണം അയച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപ അക്കൗണ്ടിലെത്തിയിരുന്നു.

 ഹിന്ദുത്വസംഘടനകളുടെ റാലി

ഹിന്ദുത്വസംഘടനകളുടെ റാലി

പണം അയച്ചവരെ കുറിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. ഇവര്‍ക്ക് ശംഭുലാലുമായി എന്തു ബന്ധമാണുള്ളതെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉദയ്പൂര്‍ റേഞ്ച് ഐജി ആനന്ദ് ശ്രീവാസ്തവ പറഞ്ഞു. അതേസമയം, ശംഭുലാലിന് പിന്തുണയര്‍പ്പിച്ച് ചില ഹിന്ദുത്വസംഘടനകള്‍ റാലി നടത്താന്‍ പദ്ധതിയിട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

റാലിയുടെ കാര്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഉദയ്പൂര്‍ റേഞ്ചിന് കീഴിലുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

മോശമായ ഭാഷ

മോശമായ ഭാഷ

പ്രകാശ് സിങ്, ദിനേശ് സിങ് എന്നീ രണ്ട് വ്യവസായികളെയാണ് പണം അയച്ചതിന് അറസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ റസീപ്റ്റിന്റെ ഫോട്ടോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഇരുവരും പോലീസിനോട് മോശമായ ഭാഷയിലാണ് സംസാരിച്ചത്.

ഡിസംബര്‍ ആറിന് നടന്നത്

ഡിസംബര്‍ ആറിന് നടന്നത്

ഡിസംബര്‍ ആറിനാണ് മുഹമ്മദ് അഫ്രാസുല്‍ എന്ന യുവാവിനെ 36കാരനായ ശംഭുലാല്‍ റീഗര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും കത്തിച്ചതും. ശംഭുലാലിന്റെ ബന്ധുവായ 14കാരനാണ് രംഗം വീഡിയോയില്‍ പകര്‍ത്തിയത്. ശേഷം ശംഭുലാല്‍ ചിത്രം വര്‍ഗീയ പരാമര്‍ശങ്ങളോടെ പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ ലൗ ജിഹാദ് ആരോപണം വെറുതെ ഉന്നയിച്ചതാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

English summary
Rajasthan hacking: 516 people from across India donate Rs 3 lakh to Shambhulal Regar’s wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X