കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലൗ ജിഹാദ് എന്തെന്നു പോലുമറിയില്ല'... ആശങ്കയില്‍ ഗ്രാമം, രാജസ്ഥാനില്‍ നിന്നു തൊഴിലാളികള്‍ മടങ്ങുന്നു

20 വര്‍ഷമായി രാജസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഫ്രസുല്‍

  • By Manu
Google Oneindia Malayalam News

കൊല്‍ക്കത്ത: ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്രസുലിന്റെ കുടുംബം ഈ നടുക്കത്തില്‍ നിന്നും ഇനിയം മോചിതരായിട്ടില്ല. ശംഭുനാഥ് എന്നയാളാണ് രാജസ്ഥാനില്‍ ജോലിക്കെത്തിയ അഫ്രസുലിനെ മഴു കൊണ്ട് ആക്രമിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഈ ദൃശ്യങ്ങള്‍ തന്റെ സഹോദരീ പുത്രനെക്കൊണ്ട് ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ശംഭുനാഥ് സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ പ്രചരിപ്പിച്ചതോടെയാണ് അരുംകൊലയെക്കുറിച്ച് രാജ്യമറിഞ്ഞത്. ശംഭുനാഥിനെ വൈകാതെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗാളിലെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള അഫ്രസുല്‍ വര്‍ഷങ്ങളായി രാജസ്ഥാനില്‍ കൂലിപ്പണിയെടുത്ത് ജീവിക്കുകയായിരുന്നു. ഭാര്യ ഗുല്‍ബഹറും മൂന്നു പെണ്‍മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

മകള്‍ ഉറക്കത്തില്‍ എഴുന്നേറ്റ് കരയുന്നു

മകള്‍ ഉറക്കത്തില്‍ എഴുന്നേറ്റ് കരയുന്നു

ഭര്‍ത്താവിന്റെ ദാരുണമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കണ്ട തനിക്കു ഉറങ്ങാന്‍ പോലുമാവുന്നില്ലെന്നു ഗുല്‍ബഹര്‍ പറയുന്നു. ഉറങ്ങാനായി കണ്ണടയ്ക്കുമ്പോള്‍ ആ ദൃശ്യങ്ങളാണ് മനസ്സിലേക്കു ഓടിയെത്തുന്നത്. അദ്ദേഹത്തിന്റെ കരച്ചില്‍ കാതില്‍ മുഴങ്ങും.
17 വയസ്സ് മാത്രമുള്ള ഞങ്ങളുടെ ഇളയ മകള്‍ ഹബീബ ഭയം മൂലം ഉറക്കത്തിനിടെ എഴുന്നേറ്റ് കരയുകയാണ്. ഒരു മൃഗത്തെപ്പോലും ആരും ഇങ്ങനെ കൊലപ്പെടുത്തില്ലെന്നും ഗുല്‍ബഹര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രാമവും നടുക്കത്തില്‍

ഗ്രാമവും നടുക്കത്തില്‍

അഫ്രസുലിന്റെ ഗ്രാമമായ മാള്‍ഡ ജില്ലയിലെ സയ്ദപൂരും ഇപ്പോള്‍ നടുക്കത്തില്‍ നിന്നും മുക്തരായിട്ടില്ല. കൊല്‍ക്കത്തയില്‍ നിന്നും 350 കിമി അകലെയാണ് സയ്ദപൂര്‍ ഗ്രാമം. അഫ്രസുലിനെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ വീഡിയോ കണ്ട ശേഷം ഗ്രാമത്തിലെ ആര്‍ക്കും രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ല.
രാജസ്ഥാനിലും മറ്റു സംസ്ഥാനങ്ങളിലും തൊഴിലെടുത്തു ജീവിക്കുന്ന തങ്ങളുടെ വേണ്ടപ്പെട്ടവരെ ഫോണില്‍ വിളിച്ച് തിരിച്ചുവരാന്‍ ആവശ്യപ്പെടുകയാണ് ബന്ധുക്കള്‍.

സഹോദരനെ തിരിച്ചുവിളിച്ചു

സഹോദരനെ തിരിച്ചുവിളിച്ചു

ഭര്‍ത്താവ് അഫ്രസുലിനോടൊപ്പമാണ് തന്റെ സഹോദരനും രാജസ്ഥാനില്‍ ജോലി ചെയ്തിരുന്നത്. ഈ സംഭവത്തിനു ശേഷം സഹോദരനെ നാട്ടിലേക്കു തിരികെ വിളിച്ചതായി ഗുല്‍ബഹര്‍ പറഞ്ഞു.
വര്‍ഷങ്ങളായി ഭര്‍ത്താവും കുടുംബത്തിലെ മറ്റുള്ളവരും രാജസ്ഥാനില്‍ ജോലി ചെയ്തു ജീവിക്കുകയാണ്. ഇത്തരമൊരു അനുഭവമുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്താണ് ലൗ ജിഹാദ്?

എന്താണ് ലൗ ജിഹാദ്?

കൊലപാതകി ആരോപിക്കുന്ന ലൗ ജിഹാദ് എന്തെന്നു പോലും അറിയില്ലെന്നും ഗുല്‍ബഹര്‍ പറയുന്നു. തന്റെ ഹിന്ദു സഹോദരിയെ ലൗ ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്രസുലിനെ കൊലപ്പെടുത്തുന്നതെന്നാണ് വീഡിയോയില്‍ ശംഭുനാഥ് പറയുന്നത്. എന്നാല്‍ ഇയാള്‍ പരാമര്‍ശിക്കുന്ന യുവതി ഇതു നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
മാള്‍ഡ സ്വദേശിയായ മുഹമ്മദ് ബബ്ലു ഷെയ്ഖ് എന്നയാള്‍ക്കൊപ്പമാണ് താന്‍ 2010ല്‍ പശ്ചിമ ബംഗാളിലേക്കു പോയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം ഇഷ്ടപ്രകാരം തന്നെ താന്‍ രാജസ്ഥാനിലേക്കു തിരികെ എത്തുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

 ഗ്രാമവാസികള്‍ പറയുന്നത്

ഗ്രാമവാസികള്‍ പറയുന്നത്

അഫ്രസുലിന്റെ ദാരുണമായ കൊലപാതക്കെ തുടര്‍ന്നു അദ്ദേഹത്തിന്റെ ഗ്രാമവാസികളെല്ലാം ഒരുപോലെ ആശങ്കയിലാണ്. ബംഗാളില്‍ നിന്നുള്ള 200 ഓളം തൊഴിലാളികള്‍ അഫ്രസുല്‍ കൊല ചെയ്യപ്പെട്ട രാജസമന്തില്‍ ജോലി ചെയ്യുന്നുണ്ട്.
എല്ലാവരും തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അഫ്രസുലിനെ കൊല ചെയ്യുന്ന ഭയാനകമായ വീഡിയോ കണ്ടു. അവര്‍ തന്റെ മകനോടും അങ്ങനെ ചെയ്‌തേക്കും. അതുകൊണ്ടു തന്നെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാനാണ് അവനോട് ആവശ്യപ്പെട്ടത്. ബംഗാളിലേക്കുള്ള ട്രെയിനില്‍ അവന്‍ പുറപ്പെട്ടു കഴിഞ്ഞതായും 60 കാരനായ രാജു ഷെയ്ഖ് പറഞ്ഞു.

English summary
Rajasthan hacking: ‘My youngest daughter wakes up screaming. Nobody kills even an animal in that manner’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X