കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം, ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തം, രാജസ്ഥാന്‍ ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും കോടതി വിധി.

  • By Akhila
Google Oneindia Malayalam News

ജോധ്പൂര്‍: പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും കോടതി വിധി. ജസ്റ്റീസ് മഹേഷ് ചന്ദ് ശര്‍മ്മയാണ് ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ പറഞ്ഞത്. പശുവിനുള്ളില്‍ മുപ്പത് കോടി ദേവീ-ദേവന്മാര്‍ വസിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സിജന്‍ പുറത്ത് വിടുന്ന ഏകജീവിയാണ് പശുവെന്നും ജസ്റ്റീസ് മഹേഷ് ചന്ദ് ശര്‍മ്മ പറഞ്ഞു. പശുവിനെ ദേശീയമൃഗമാക്കണമെന്നും ചീഫ് സെക്രട്ടറിയെയും അഡ്വക്കറ്റ് ജനറലിനെയും അവയുടെ നിയമപരമായ സംരക്ഷകരാക്കണമെന്നും 140ഓളം വരുന്ന വിധി ന്യായത്തില്‍ പറയുന്നു.

cow

താനൊരു ശിവഭക്തനാണ്. ഹൈന്ദവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം പശുവാണ്. ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് നിര്‍ദ്ദേശം നല്‍കിയതെന്നും മഹേഷ് ചന്ദ് ശര്‍മ്മ പറഞ്ഞു. രാജസ്ഥാനില്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധി മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്റ്റീസ് ശര്‍മ്മ പറഞ്ഞു.

English summary
Rajasthan HC judge wants cow as national animal, life term for slaughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X