കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂപ്പുകാരില്ല; സ്‌കൂളുകള്‍ വൃത്തിയാക്കുന്നത് ദളിത് പെണ്‍കുട്ടികള്‍

  • By Gokul
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ സ്കൂളുകളിലെ ശൗചാലയങ്ങളുടെ വിവരം പുറത്തുവിട്ടു. മിക്ക സ്‌കൂളുകളിലെയും ശൗചാലയങ്ങളുടെ നില പരിതാപകരമാണെന്നും പല സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വഹിക്കാന്‍ നിര്‍വാഹമില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജയ്പൂരിലെ സ്‌കൂളുകളില്‍ സര്‍വ്വേ നടത്താന്‍ ഹൈക്കോടതി നിയോഗിച്ച സന്നദ്ധ സംഘടനയായ ഭാരത് ബല്‍ വിഗ്യാന്‍ സമിതിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

രാധ ശെഖാവത്ത് എന്ന വ്യക്തി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ ഹൈക്കോടതി സ്‌കൂളുകളിലെ ശൗചാലങ്ങളുടെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയത്. 10 വിദ്യാഭ്യാസ ബ്ലാക്കുകളില്‍ പെടുന്ന 138 സ്‌കൂളുകളിലാണ് പഠനം സര്‍വേ നടത്തിയത്. ഇതില്‍ 24 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ശൗചാലയങ്ങളില്ല.

rajasthan-map

പെണ്‍കുട്ടികള്‍ക്ക് ശൗചാലയമില്ലാത്ത സ്‌കൂളുകളില്‍ ഹാജര്‍നില കുറവാണെന്നും കണ്ടെത്തി. ആര്‍ത്തവ ദിനങ്ങളില്‍ സ്‌കൂളില്‍ വരാനുള്ള മടികൊണ്ടാണ് ഹാജര്‍നിലയില്‍ കുറവു വന്നിരിക്കുന്നത്. എല്ലാ സ്‌കൂളുകളില്‍ നിര്‍ബന്ധമായും ശൗചാലയങ്ങളും ജല ശുചീകരണ സംവിധാനവും വേണമെന്നിരിക്കെ സ്‌കൂളുകളിലെ നില പരിതാപകരമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മിക്ക സ്‌കൂളുകളിലും ശൗചാലങ്ങളും സ്‌കൂള്‍ പരിസരവും വൃത്തിയാക്കാന്‍ ജീവനക്കാരില്ല. ഇവരുടെ ജോലികള്‍ ചെയ്യേണ്ടിവരുന്നത് ദളിത് പെണ്‍കുട്ടികള്‍ക്കാണ്. ദളിത് പെണ്‍കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചാണ് ഈ ജോലി ഏല്‍പ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാമാക്കി സ്‌കൂള്‍ കുട്ടികള്‍ക്ക് അടിയന്തിര സൗകര്യം ഏര്‍പ്പെടുത്താന്‍ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Rajasthan HC: No recognition for schools without toilets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X