വിവാഹം കഴിക്കാത്തതിന് നാട്ടുകാരുടെ ചോദ്യം അസഹനീയം, ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ, ഞെട്ടിത്തരിച്ച് നാട്ടുകാര്‍
ജയ്പൂര്‍: പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ എല്ലാവരും നേരിടുന്ന ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. പെണ്‍കുട്ടികള്‍ക്കാണ് ഈ ചോദ്യം എപ്പോഴും നേരിടേണ്ടി വരിക. 20 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കാണ് വിവാഹത്തിന്റെ പേരില്‍ ഏറ്റവും സമ്മര്‍ദ്ദമുണ്ടാകുക. എന്നാല്‍ പെണ്‍കുട്ടിക്ക് 30 വയസായാലോ എന്നാല്‍ മൂക്കില്‍ പല്ല് വന്നു എന്ന സ്ഥിരം പല്ലവിയും കേള്‍ക്കേണ്ടി വരും.
കേരളത്തില്‍ മാത്രമല്ല എവിടെ ആണെങ്കിലും ഇതൊക്കെ തന്നെയാണ് അവസ്ഥ എന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇപ്പോള്‍ രാജസ്ഥാനില്‍ നിന്ന് പുറത്ത് വരുന്നത്. വിവാഹ ശേഷമുള്ള ബുദ്ധിമുട്ടുകളും കലഹങ്ങളും മൂലം വിഷമിക്കാതിരിക്കാന്‍ വേണ്ടി വിവാഹമേ വേണ്ട എന്ന് വെച്ച യുവതിക്കാണ് നാട്ടുകാരുടെ സമ്മര്‍ദ്ദം മൂലം വിവാഹം കഴിക്കേണ്ടി വന്നത്. എന്നാല്‍ യുവതി തന്റെ വരനായി തെരഞ്ഞെടുത്തയാളെ ആണ് കൗതുകമായി തോന്നുന്നത്.

Image Credit: Instagram@official_poojasingh
രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള ഗോവിന്ദഗറിലെ നരസിംഹപുരയിലാണ് സംഭവം. പൂജ സിംഗ് എന്ന 30 കാരിയാണ് ആദ്യം വിവാഹമേ വേണ്ട എന്ന് വെച്ചത്. വിവാഹ ശേഷം പലരുടേയും ജീവിതം ബുദ്ധിമുട്ടുന്നത് കണ്ടതിനാലാണ് പൂജ സിംഗ് വിവാഹം വേണ്ട എന്ന് വെച്ചത്. എന്നാല്‍ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടുന്ന നാട്ടുകാരും ബന്ധുക്കളും പൂജ സിംഗിന്റെ നാട്ടിലുമുണ്ടായിരുന്നു.

Image Credit: Instagram@official_poojasingh
അവര്‍ പൂജ സിംഗിനെ വിവാഹം കഴിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി കൊണ്ടേയിരുന്നു. ഒടുവില്‍ പൂജ സിംഗ് വിവാഹം കഴിക്കാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ വരനെ പൂജ സിംഗ് തന്നെ നിശ്ചയിച്ച് കണ്ടെത്തിയതോടെ നാട്ടുകാരുടെ മുഖത്തടിയേറ്റ പോലെ ആയി. ഭഗവാന്‍ വിഷ്ണുവിനെ ആണ് പൂജ സിംഗ് തന്റെ വരനായി തെരഞ്ഞെടുത്തത്. വിഷ്ണു ഭഗവാനുമായുള്ള പൂജയുടെ നവിവാഹം ഡിസംബര്‍ എട്ടിന് നടക്കുകയും ചെയ്തു.

Image Credit: Instagram@official_poojasingh
വിവാഹത്തിനെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. തന്റെ വിവാഹത്തേക്കുറിച്ച് നാട്ടുകാര്‍ ചര്‍ച്ച ചെയ്യുന്നതും ആശങ്കപ്പെടുന്നതും അവസാനിപ്പിക്കാനാണ് പൂജാ സിംഗ് ഇത്തരമൊരു നടപടിയിലേക്ക് കടന്നത് എന്ന് ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിക്കാലം തൊട്ടെ കടുത്ത വിഷ്ണു ഭക്തയാണ് പൂജ് സിംഗ്. അതിനാല്‍ തന്നെയാണ് വിഷ്ണുവിനെ തന്റെ വരനായി സ്വീകരിച്ചത് എന്ന് പൂജ സിംഗ് പറയുന്നു.

Image Credit: Instagram@official_poojasingh
കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരുമടക്കം 300 ഓളം പേര്‍ പൂജയുടെ വിവാഹത്തില്‍ സന്നിഹിതരായിരുന്നു. വിവാഹത്തേക്കുറിച്ചുള്ള നാട്ടുകാരുടെ ആധി പൂജയെ അലട്ടിയിരുന്നു എന്ന് വീട്ടുകാരും സമ്മതിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ് പൂജ സിംഗ്. അതേസമയം ബി എസ് എഫ് ഉദ്യോഗസ്ഥനായ പൂജ സിംഗ് വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

Image Credit: Instagram@official_poojasingh
എന്നാല്‍ പൂജയുടെ മാതാവ് വിവാഹത്തിന്റെ എല്ലാ കാര്യങ്ങളിലും മകള്‍ക്കൊപ്പം നിന്നു. മകളുടെ ആഗ്രഹത്തിന് അമ്മ പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. പൂജയുടെ കന്യാദാനം നടത്തിയത് അമ്മയായിരുന്നു. വിവാഹ ശേഷം താന്‍ കണ്ട പലരും ചെറിയ കാര്യങ്ങള്‍ക്ക് പോലും കലഹിക്കുന്നതിനാലാണ് വിവാഹത്തിലുള്ള താല്‍പര്യം നഷ്ടമാകാന്‍ കാരണം എന്ന് പൂജ സിംഗ് പറയുന്നു.












Click it and Unblock the Notifications