കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി; പൈലറ്റിന്‍റെ ഹര്‍ജിയില്‍ കേന്ദ്രത്തെ കൂടി കേള്‍ക്കും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം വലിയ നിയമപോരാട്ടങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്. സച്ചിന്‍ പൈലറ്റ് അടക്കം മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായി രംഗത്ത് വന്ന 19 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നിയമസഭാ സ്പീക്കറുടെ നീക്കമാണ് നിയമപോരാട്ടങ്ങള്‍ക്ക് വഴി വെച്ചത്. അയോഗ്യരാക്കാതിരിക്കാനുള്ള കാരണം തേടി രാജസ്ഥാന്‍ സ്പീക്കര്‍ പൈലറ്റ് പക്ഷത്തുള്ള എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേയുള്ള കേസില്‍ അസാധാരണമായ ഒരു നടപടിയാണ് രാജസ്ഥാന്‍ കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

വിധി പറയാന്‍

വിധി പറയാന്‍

സ്പീക്കറുടെ അയോഗ്യതാ നടപടിക്കെതിരായി സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഹൈക്കോടതി വിധി വെള്ളിയാഴ്ച രാവിലെ പത്തരയോടെ തന്നെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു. എന്നാല്‍ കേസ് ഇന്ന് വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോള്‍ വിധി പറയാതെ കേന്ദ്ര സര്‍ക്കാറിന്‍റെ കൂടി അഭിപ്രായം തേടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

അസാധാരണം

അസാധാരണം

വിധി പറയാന്‍ മാറ്റിവെച്ച ഒരു കേസില്‍ ഇത്തരത്തില്‍ ഒരു നടപടിയുണ്ടാവുന്നത് അസാധാരണമാണ്. സച്ചിന്‍ പൈലറ്റിന്‍റെ ഹര്‍ജി അംഗീകരിച്ചാണ് കേസില്‍ കേന്ദ്രത്തെ കൂടി കക്ഷിചേര്‍ക്കാന്‍ ഹൈക്കൊടതി തീരുമാനിച്ചത്. വിധി പ്രസ്താവിക്കാന്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പായി കേസില്‍ കേന്ദ്രത്തെ കൂടി കേള്‍ക്കണമെന്ന ഹര്‍ജി സച്ചിന്‍ പൈലറ്റ് പക്ഷം ഹൈക്കോടതിയില്‍ നല്‍കുകയായിരുന്നു.

സച്ചിന്‍ പൈലറ്റ് പക്ഷത്തിന്‍റെ വാദം

സച്ചിന്‍ പൈലറ്റ് പക്ഷത്തിന്‍റെ വാദം

ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഒരു വിഷയമാണ് ഇത്. അതുകൊണ്ട് പത്താം ഷെഡ്യൂളിന്‍റെ നിലനില്‍പ്പനെ തന്നെ ചോദ്യം ചെയ്യുന്ന ഒരു വിഷയമായി ഇത് ഉയരുകയാണ്. അതിനാല്‍ കേന്ദ്രത്തെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നായിരുന്നു സച്ചിന്‍ പൈലറ്റ് പക്ഷത്തിന്‍റെ വാദം. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് എന്തെന്ന് അറിഞ്ഞ ശേഷം മടങ്ങിവരാന്‍ എഎസ്ജിയോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു.

നടപടി പാടില്ല

നടപടി പാടില്ല

പൈലറ്റ് പക്ഷത്തെ ​എംഎല്‍എമാര്‍ക്കെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നേരത്ത സ്പീക്കറോട് നിര്‍ദ്ദേശിച്ചിരുന്നു. തങ്ങള്‍ നിയമസഭായിലെ ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തിലല്ല വിപ്പ് ലംഘിച്ചത്, മറിച്ച് ഒരു ഹോട്ടലില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു വിമത എംഎല്‍എമാരുടെ വാദം. ഇക്കാര്യത്തില്‍ വിശദമായ വാദം തന്നെ രാജസ്ഥാന‍് ഹൈക്കോടതിയില്‍ നടക്കുകയും ചെയ്തു.

ഹാജരായവര്‍

ഹാജരായവര്‍

സ്പീക്കര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായി മനു അഭിഷേഖ് സിങ്വിയും പൈലറ്റ് പക്ഷത്തിന് വേണ്ടി ഹരീഷ് സാല്‍വയും മുകുള്‍ റോത്തഗി എന്നിവരുമായിരുന്നു ഹാജരായിരുന്നു. ഇവരുടെ വിശദമായ വാദങ്ങള്‍ക്ക് ശേഷമായിരുന്നു വെള്ളിയാഴ്ച രാവിലെ വിധിപറയാമെന്ന് രാജസ്ഥാന‍് ഹൈക്കോടതി വ്യക്തമാക്കിയത്.

Recommended Video

cmsvideo
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവും! | Oneindia Malayalam
സുപ്രീംകോടതിയെ

സുപ്രീംകോടതിയെ

ഹൈക്കോടതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും തിരിച്ചടി നേരിട്ടിരുന്നു. സച്ചിന് പൈലറ്റിനും അദ്ദേഹത്തോടൊപ്പമുള്ള 18 വിമത എംഎല്‍എമാര്‍ക്കുമെതിരെ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായിരുന്നില്ല.

സിപി ജോഷി

സിപി ജോഷി


രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷിയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് പക്ഷം നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പ്രസ്താവിക്കുന്നതിന് ഹൈക്കോടതിക്ക് നിയന്ത്രണങ്ങളില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിലും നാളത്തെ വിധി എന്ത് തന്നെയായാലും സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമാരിക്കുമെന്ന് ജസ്റ്റിസ് അരുള്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

പൈലറ്റും ലക്ഷ്യമിട്ടത്

പൈലറ്റും ലക്ഷ്യമിട്ടത്

ഹൈക്കോടതി വിധിക്ക് ശേഷം ഈ മാസം 27 ന് സുപ്രീംകോടതി വീണ്ടും ഹര്‍ജി പരിഗണിക്കും. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ കേസില് കേന്ദ്രത്തിന്‍റെ ഭാഗം കൂടി കേള്‍ക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി തീരുമാനിച്ചതോടെ അന്തിമ തീരുമാനം വീണ്ടും നീണ്ടുപോകും. അസാധാരണ ഇടപെടലിലൂടെ സച്ചിന്‍ പൈലറ്റും ലക്ഷ്യമിട്ടത് ഇതാണ്.

നിരീക്ഷണങ്ങളും

നിരീക്ഷണങ്ങളും

സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കവെ സുപ്രധാനമായ ചില നിരീക്ഷണങ്ങളും ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ജനാധിപത്യത്തില്‍ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാവില്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി നിരീക്ഷിച്ചു. ഒരു ജനപ്രതിനിധിക്ക് അദ്ദേഹത്തിന്‍റെ വിയോജിപ്പ് പാര്‍ട്ടിയില്‍ രേഖപ്പെടുത്തുന്നതിനുള്ള അവകാശമില്ലേയെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചത്.

വിയോജിപ്പിന്‍റെ ശബ്ദം

വിയോജിപ്പിന്‍റെ ശബ്ദം

ജനാധിപത്യത്തില്‍ വിയോജിപ്പിന്‍റെ ശബ്ദം അടിച്ചമര്‍ത്താന‍് സാധിക്കില്ലെന്നും അരുണ്‍ മിശ്ര അഭിപ്രായപ്പെട്ട്. പാര്‍ട്ടിയ്ക്ക് അകത്ത് തന്നെ ജനാധിപത്യം ഇല്ലേയെന്നും കോടതി ചോദിച്ചു. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് എംഎല്‍എമാരാണ് എന്നായിരുന്നു രാജസ്ഥാന്‍ സ്പീക്കര്‍ സിപി ജോഷിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചത്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം സിബല്‍ ഉന്നയിച്ചെങ്കിലും എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യത നടപടി മാത്രമാണ് പരിഗണനാ വിഷയമെന്നായിരുന്നു ജ‍ഡ്ജിയുടെ മറുപടി.

 കോണ്‍ഗ്രസിലാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ നേതാവ്; സച്ചിന് മുന്നറിയിപ്പുമായി സ്വന്തം വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ നേതാവ്; സച്ചിന് മുന്നറിയിപ്പുമായി സ്വന്തം വോട്ടര്‍മാര്‍

English summary
Rajasthan high court accepted sachin pilot's plea to make centre as a party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X