Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗജിഹാദും ഹാദിയമാരും ഇനിയില്ല! മതം മാറണമെങ്കിൽ കളക്ടറെ അറിയിക്കണം, പത്ത് നിർദേശങ്ങൾ..

ജില്ലാ കളക്ടറെ അറിയിക്കാതെ നടക്കുന്ന മതപരിവർത്തനങ്ങൾ സാധുവാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
    ഇനി മതംമാറല്‍ എളുപ്പമല്ല, പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ | Oneindia Malayalam

    ജയ്പൂർ: മതപരിവർത്തനത്തിന് രാജസ്ഥാൻ ഹൈക്കോടതിയുടെ പത്ത് മാർഗനിർദേശങ്ങൾ. മകൾ ലൗ ജിഹാദിന് ഇരയായെന്ന് ആരോപിച്ച് ജോധ്പൂരിലെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ കളക്ടറെ അറിയിക്കാതെ നടക്കുന്ന മതപരിവർത്തനങ്ങൾ സാധുവാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

    മതം മാറാൻ ആഗ്രഹിക്കുന്നവർ ഇനിമുതൽ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇത്തരം മാർഗനിർദേങ്ങൾ നടപ്പിലാക്കുന്നതിലൂടെ നിർബന്ധിത മതപരിവർത്തനങ്ങൾ തടയാനാകുമെന്നും കോടതി നിരീക്ഷിച്ചു.

     മതം മാറാൻ...

    മതം മാറാൻ...

    മതം മാറാൻ ആഗ്രഹിക്കുന്നവർ അയാളുടെ പേര്, വിലാസം, തുടങ്ങിയ എല്ലാ കാര്യങ്ങളും വ്യക്തമാക്കി കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷ കളക്ടറേറ്റിലെയോ ബന്ധപ്പെട്ടെ ഓഫീസിലെയോ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. ഇക്കാലയളവിൽ മതപരിവർത്തനത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ കളക്ടറെ വിവരമറിയിക്കാം.

     കളക്ടറുടെ മുൻപാകെ...

    കളക്ടറുടെ മുൻപാകെ...

    മതം മാറാൻ അപേക്ഷ സമർപ്പിച്ചവർ, 21 ദിവസത്തിനകം മതം മാറാനുള്ള കാരണവും കളക്ടറെ ബോധിപ്പിക്കണം. ഇതെല്ലാം കളക്ടർ അംഗീകരിച്ചാൽ മാത്രമേ മതപരിവർത്തനം സാധുവാകുകയുള്ളു. ഈ നടപടികൾ പാലിക്കാതെയുള്ള മതപരിവർത്തനവും വിവാഹവും അസാധുവാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടികളിലൂടെ നിർബന്ധിത മതപരിവർത്തനം തടയാനാകുമെന്നാണ് കോടതിയുടെ നിരീക്ഷണം.

    കർശനം...

    കർശനം...

    മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമ ഭേദഗതി വരുന്നത് വരെ ഈ മാർഗനിർദേശങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പൂർ ബെഞ്ചാണ് മതപരിവർത്തനവുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

     ഹർജി...

    ഹർജി...

    തങ്ങളുടെ മകളെ ലൗ ജിഹാദിന് ഇരയാക്കിയെന്ന് ആരോപിച്ച് ജോധ്പൂരിലെ ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. മകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കി വിവാഹം നടത്തിയെന്നായിരുന്നു ദമ്പതികളുടെ ആരോപണം.

     യുവാവിനൊപ്പം പോകാൻ...

    യുവാവിനൊപ്പം പോകാൻ...

    എന്നാൽ കോടതിയിൽ ഹാജരായ പെൺകുട്ടി മാതാപിതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ചു. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും പ്രണയിക്കുന്ന യുവാവിനെ വിവാഹം ചെയ്തതെന്നും യുവതി കോടതിയെ അറിയിച്ചു. തുടർന്ന് യുവതിയുടെ ഇഷ്ടപ്രകാരം യുവാവിനൊപ്പം പോകാൻ കോടതി അനുമതി നൽകുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+