കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി കാത്ത് രാജസ്ഥാന്‍; കോണ്‍ഗ്രസിന് മുന്നില്‍ രണ്ട് സാധ്യതകള്‍; നീക്കങ്ങളില്‍ പതറാതെ ഗെഹ്ലോട്ടും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കങ്ങള്‍ക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇതുവരേയും അന്ത്യമായിട്ടില്ല. പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ക്ക് സ്പീക്കര്‍ അയച്ച അയോഗ്യത നോട്ടീസിനെതിരായ ഹരജിയില്‍ ഇന്ന് വിധി പറയും. ഇന്ന് രാവിലെ 10-30 നാണ് രാജസ്ഥാന്‍ ഹെെകോടതി വിധി പറയുന്നത്.

അതിനിടെ അശോക്‌ഗെഹ്ലോട്ട് തന്റെ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം ഗവര്‍ണറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. 20 മിനിറ്റോളം നീണ്ട കൂടികാഴ്ച്ചയായിരുന്നു അത്. നിയമസഭാ സമ്മേളനം വിളിക്കുന്നത് സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന.

അയോഗ്യത നോട്ടീസ്

അയോഗ്യത നോട്ടീസ്

അശോക് ഗെഹ്ലോട്ടുമായി പരസ്യ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയിട്ടും സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും അത് ലംഘിച്ചതോടെയാണ് സ്പീക്കര്‍ സിപി ജോഷി എംഎല്‍എമാര്‍ക്ക് അയോഗ്യത നോട്ടീസ് നല്‍കിയത്.

സച്ചിന്റെ വാദം

സച്ചിന്റെ വാദം

പുറത്താക്കാതിരിക്കാന്‍ വിശദീകരണം നല്‍കിയേങ്കില്‍ അയോഗ്യരാക്കും എന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്തത് അയോഗ്യത നോട്ടീസ് അയക്കാനുള്ള കാരണമല്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ പക്ഷം ഉന്നയിക്കുന്ന വാദം. തങ്ങള്‍ എതിര്‍പാര്‍ട്ടിയില്‍ ചേരുകയോ പിന്തുണക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടികാട്ടി.

 സുപ്രീംകോടതിയില്‍

സുപ്രീംകോടതിയില്‍

അതിനിടെ സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് സ്പീക്കര്‍ക്ക് വേണ്ടി ഹാജരായത്.
എന്നാല്‍ വിമത എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.

ഹരജിയിലെ വാദങ്ങള്‍

ഹരജിയിലെ വാദങ്ങള്‍

പ്രധാനമായും സ്പീക്കറുടെ നടപടികളില്‍ കോടതി ഇടപെടരുതെന്നായിരുന്നു ഹരജിയിലെ വാദം. സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ക്കെതിരെ നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തത്. അയോഗ്യത വിഷയത്തില്‍ അവരുടെ അഹിപ്രായം തേടിയാണ് നോട്ടീസ്. അവരുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനമില്ലെന്നും ഹരജിയില്‍ പറയുന്നു.

Recommended Video

cmsvideo
Kamal Nath Writes To EC, Suggests Bypolls By Using Ballot Papers | Oneindia Malayalam
വാദം കേള്‍ക്കല്‍

വാദം കേള്‍ക്കല്‍

ഹരജി 27 നാണ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. ഹരജിയില്‍ വാദം കേള്‍ക്കല്‍ ആവശ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഇന്നത്തെ വിധിയില്‍ ഹൈക്കോടതി ഇത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഗെഹ്ലോട്ട് നീക്കം

ഗെഹ്ലോട്ട് നീക്കം

അതേസമയം രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഗെഹ്ലോട്ട്. സച്ചിന്‍ പൈലറ്റിനൊപ്പമുള്ള ചിലര്‍ സമ്മേളനത്തില്‍ പങ്കെടുക്കിമെന്നാണ് ഗെഹ്ലാട്ടിന്റെ പ്രതീക്ഷ. വിമത എംഎല്‍എമാരെ കൂടാതെ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് ഗെഹ്ലോട്ട് പറയുന്നു.

 കേവല ഭൂരിപക്ഷം

കേവല ഭൂരിപക്ഷം

200 അംഗ നിയമസഭയില്‍ 101 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തങ്ങള്‍ക്ക് 103 പേരുടെ പിന്തുണ ഉണ്ടെന്നാണ് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെടുന്നത്. 88 കോണ്‍ഗ്രസ് എംഎല്‍എമാരും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയില്‍ നിന്നും സിപിഎമ്മില്‍ നിന്നുമുള്ള രണ്ട് എംഎല്‍എമാരുടേയും ഒരു ആര്‍എല്‍ഡി അംഗത്തിന്റേയും പിന്തുണ കോണ്‍ഗ്രസിനുണ്ട്.

രാജസ്ഥാന്‍ രാഷ്ട്രീം

രാജസ്ഥാന്‍ രാഷ്ട്രീം

എന്തിരുന്നാലും ഇന്നത്തെ ഹൈക്കോടതി വിധിയനുസരിച്ചായിരിക്കും രാജസ്ഥാന്‍ രാഷ്ട്രീം ഇനിയുള്ള ദിശ നിര്‍ണ്ണയിക്കുന്നത്. വിധി സച്ചിന്‍ പൈലറ്റിനനുകൂലമാണെങ്കില്‍ കോണ്‍ഗ്രസ് നിയമസഭ വിളിച്ച് വിശ്വാസ വോട്ടടെുപ്പ് നടത്തും. മറിച്ചാണെങ്കില്‍ സച്ചിന്‍പൈലറ്റ് അടക്കമുള്ള വിമതരെ അയോഗ്യരാക്കും. ഇതോടെ സഭയിലെ ഭൂരിപക്ഷം കുറയും.

English summary
Rajasthan:High Court Verdict On petition of Sachin Pilot against the disqualification notice Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X