കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിവിങ് ടുഗെദർ നിരോധിക്കണം; സർക്കാർ മുൻകൈയ്യെടുക്കണം, അത്തരം സ്ത്രീകൾ 'വെപ്പാട്ടി'ളെ പോലെന്ന്...

Google Oneindia Malayalam News

ജയ്പൂർ: ലിവിങ് ടുഗെദർ ലൈഫ് ഇപ്പോൾ ഇന്ത്യയിൽ സർവ്വ സാധാരണമാണ്. സ്ത്രീക്കും പുരുഷനും ലിവിങ് ടുഗെദർ ആയി ജീവിക്കുന്നതിന് നിയമ തടസങ്ങളും ഇപ്പോൾ ഇല്ല. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തലവന്‍ മഹേഷ് ചന്ദ്ര ശര്‍മ്മ. അങ്ങിനെ ജീവിക്കുന്ന സ്ത്രീകൾ 'വെപ്പാട്ടികളെ പോലെ'യാണെന്നും അദ്ദേഹം പറഞ്ഞു.

<strong>വീണ്ടും കോൺഗ്രസിനെ കുരുക്കിലാക്കി ശശി തരൂർ; 'ആർട്ടിക്കൾ 370 എല്ലാക്കാലത്തും നിലനിർത്തേണ്ടതില്ല!'</strong>വീണ്ടും കോൺഗ്രസിനെ കുരുക്കിലാക്കി ശശി തരൂർ; 'ആർട്ടിക്കൾ 370 എല്ലാക്കാലത്തും നിലനിർത്തേണ്ടതില്ല!'

അത്തരം മൃഗതുല്യമായ ജീവിതം ഭരണഘടന നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും എതിരാണ് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ് അത്തരം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Justice Mahesh Chand Sharma

വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകള്‍ ഗാർഹിക പീഡനത്തിനിരയാവുന്നുണ്ട്. അത്തരം സ്ത്രീകൾക്ക് നിയമപരിരക്ഷ ലഭിക്കുന്നല്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്മഹേഷ് ചന്ദ്രയുടെ പരാമർശം. എന്നാൽ 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമത്തില്‍ വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെയും മഹേഷ് ചന്ദ്ര ഇത്തരത്തിൽ വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. മയിലുകള്‍ ഇണചേരില്ലെന്നും പകരം ഇണയുടെ കണ്ണുനീര്‍ കുടിച്ചാണ് പ്രത്യുത്പാദനം നടത്തുകയെന്ന പ്രസ്താവന ഇതിന് മുമ്പ് നടത്തയിരുന്നു. രാജസ്ഥാൻ ഹൈക്കോടതി ജ‍ഡ്ജിയായിരിക്കെയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്.

English summary
Rajasthan human rights body's comment about live-in relationships
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X