കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ ഒമ്പത് നഗരങ്ങളിൽ നൈറ്റ് കർഫ്യൂ: ഉത്തരവിറക്കി സർക്കാർ, 24 മണിക്കൂറിനുള്ളിൽ 6,200 കേസുകൾ

Google Oneindia Malayalam News

ഭോപ്പാൽ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജസ്ഥാനിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. 12 മണിക്കൂർ ദൈർഘ്യമുള്ള നൈറ്റ് കർഫ്യൂവാണ് സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത്. വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് വരെയായിരിക്കും കർഫ്യൂ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഒമ്പത് നഗരങ്ങളിൽ ഏപ്രിൽ പത്ത് മുതൽ ആരംഭിച്ച കർഫ്യൂ ആണ് ഏപ്രിൽ മുപ്പതുവരെ നീട്ടിയിട്ടുള്ളത്.

covid

രാജസ്ഥാൻ സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് അജ്മീർ, ആൽവാർ, ഭിലവാര, ചിറ്റഗോങ്ങ്, ദുൻഗാർപൂർ, ജയ്പൂർ, ജയ്പൂർ, കോട്ട, അബു റോഡ് എന്നീ നഗരങ്ങളിലാണ് സംസ്ഥാന സർക്കാർ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് ഉത്തരവിൽ പറയുന്നത്. ഉദയ്പൂരിൽ നെറ്റ് കർഫ്യൂ വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെയാണെന്നും ഉത്തരവിൽ പറയുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനങ്ങൾ നിരത്തിലിറങ്ങിയാൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും നേരത്തെ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ദിനം പ്രതി കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണിത്. പത്ത്, പ്ലസ്ടു ക്ലാസുകളിലേക്കുള്ള പരീക്ഷകൾ സർക്കാർ മാറ്റിവെച്ചിരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളെ ജയിപ്പിക്കാൻ രാജസ്ഥാൻ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ നിർദേശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊട്ടാസ്രയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

അശോക് ഗെഹ് ലോട്ട് നേരത്തെ വിദഗ്ധർ, രാഷ്ട്രീയ നേതാക്കൽ, മതനേതാക്കൽ, സാമൂഹിക പ്രവർത്തകർ എന്നിവരുമായി രോഗവ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. രാജസ്ഥാനിൽ 6,200 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 29 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary
Rajasthan imposes night curfew from 6pm to 6am in all cities from April 16-30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X