കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വീണ്ടും തിരഞ്ഞെടുപ്പ് വിജയം; 12 ല്‍ 9 ലും വിജയം, ബിജെപി 2 ല്‍ ഒതുങ്ങി

Google Oneindia Malayalam News

ജയ്പൂര്‍: 2018ന്‍റെ അവസാന മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിനും ചത്തിസ്ഗഡിനുമൊപ്പം കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. തിരഞ്ഞെടുപ്പ് നടന്ന് 199 സീറ്റില്‍ 99 കരസ്ഥാമാക്കിയ കോണ്‍ഗ്രസ് മറ്റ് കക്ഷികളുടെ പിന്തുണയോടെയായാരിന്നു ഭരണത്തിലേറിയത്.

ജനുവരിയില്‍ നടന്ന രാംഗഡ് തിരഞ്ഞെടുപ്പില്‍ കൂടി വിജയിച്ചതോടെ കേവല ഭൂരിപക്ഷമായ 100 തികയ്ക്കാനും പിന്നീട് കേണ്‍ഗ്രസിന് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബിഎസ്പി സ്ഥാനാര്‍ഥി ലക്ഷ്മണ്‍ സിങ് മരിച്ചതോടെയായിരുന്നു ഇവിടുത്തെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയെങ്കിലും തൊട്ടുപിന്നാലെ നടന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ടത്. ഈ തിരിച്ചടികളില്‍ കോണ്‍ഗ്രസിന് ചെറിയ ആശ്വാസം പകര്‍ന്നുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയെങ്കിലും തൊട്ടുപിന്നാലെ നടന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ടത്. ഈ തിരിച്ചടികളില്‍ കോണ്‍ഗ്രസിന് ചെറിയ ആശ്വാസം പകര്‍ന്നുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്.

മേല്‍ക്കൈ

മേല്‍ക്കൈ

നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാര പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്നു രാജസ്ഥാനില്‍ കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തിയിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളില്‍ പന്ത്രണ്ടോളം ഇടങ്ങളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്നു.

ഫലം വന്നപ്പോള്‍

ഫലം വന്നപ്പോള്‍

സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടത്തിയ ജനകീയ പ്രഖ്യാപനങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ 15 സീറ്റ് ഉറപ്പാണെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അവകാശ വാദം. എന്നാല്‍ മെയ് 23 ന് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ എല്ലാം പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ബിജെപി സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. 58.47 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 34.24 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു.

ജനപിന്തുണ നഷ്ടപ്പെട്ട സര്‍ക്കാര്‍

ജനപിന്തുണ നഷ്ടപ്പെട്ട സര്‍ക്കാര്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടു. അവസരം മുതലെടുത്ത് കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കവും ബിജെപി സജീവമായി നടത്തി. ജനപിന്തുണ നഷ്ടപ്പെട്ട സര്‍ക്കാറിന് സംസ്ഥാനത്ത് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നായിരുന്നു ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നത്.

തദ്ദേശ ഉപതിരഞ്ഞെടുപ്പ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്

എന്നാല്‍ ഈ വിമര്‍ശനങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് ആശ്വാസമായത് രണ്ട് തവണയായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ്. ജൂണില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിലും ബിജെപി വലിയ വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് വിജയം നേടിയത്.

12 ല്‍ 9

12 ല്‍ 9

ആഗസ്റ്റ് നാലാം തിയതി ഉപതിരഞ്ഞെടുപ്പ് നടന്ന 11 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12 വാര്‍ഡുകളിലെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ ഒമ്പത് സീറ്റുകളും സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും നേടിയ ബിജെപിക്ക് കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.

ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു

ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു

അജ്മീര്‍, ജയ്പൂര്‍, ചുരു, ഹനുമാന്‍ഗര്‍, ജുന്‍ജുനു, പാലി, കരോളി, സിരോഹി, പ്രതാപ്ഗര്‍, ശ്രീഗംഗാനഗര്‍ എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികളിലെ കൗണ്‍സിലുകളിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്ന്ത്. രാജ്സഥാനിലെ ജനങ്ങള്‍ സര്‍ക്കാറില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ വിജയമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് അതത് മേഖലകളില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ജൂണ്‍ പത്തിന്

ജൂണ്‍ പത്തിന്

ജൂണ്‍ പത്തിന് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വലിയ മേധാവിത്വം നേടാന്‍ സാധിച്ചിരുന്നു. 15 തദ്ദേശ സ്ഥാപനങ്ങളിലെ 16 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ടുവാര്‍ഡുകളിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് പിന്തുണയുളള സ്വതന്ത്രര്‍ മൂന്ന് വാര്‍ഡുകളിലും വിജയിച്ചപ്പോള്‍ ബിജെപിക്ക് 5 വാര്‍ഡുകളിലേ വിജയിക്കാന്‍ സാധിച്ചിരുന്നുള്ളു.

വിജയിച്ച ഇടങ്ങള്‍

വിജയിച്ച ഇടങ്ങള്‍

ആള്‍വാര്‍, ഭരത്പൂര്‍, ബില്‍വാര, ബുണ്ടി, ചുരു, ധോല്‍പൂര്‍, ഹനുമാന്‍ഘട്ട്, ജയ്പൂര്‍, കരൗലി, ശ്രീഗംഗാനഗര്‍ ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഖൈര്‍ത്താള്‍, ബെഹ്രോര്‍, ജഹജ്പൂര്‍, ഇന്ദര്‍ഘട്ട്, സുജന്‍ഘട്ട്, നൊഹാര്‍, ഷാപുര, ഹിന്ദ്വാന്‍ എന്നീ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഛപ്പര്‍, ബരി, ദൊഡാഭീം, ഹിന്ദ്വാന്‍, ഖൈര്‍ത്താള്‍ എന്നിവിടങ്ങളിലും ബിജെപിയും റാവട്‌സര്‍, ഗജ്‌സിംഗ്പൂര്‍ എന്നീ വാര്‍ഡുകളിലും സ്വതന്ത്രരും വിജയിച്ചു.

<strong> മുഖ്യമന്ത്രിമാർ അല്ലാഞ്ഞിട്ടും സുഖവാസം! 370 റദ്ദായതോടെ ഒമറിനും മെഹബൂബയ്ക്കും കിടപ്പാടം പോകും!</strong> മുഖ്യമന്ത്രിമാർ അല്ലാഞ്ഞിട്ടും സുഖവാസം! 370 റദ്ദായതോടെ ഒമറിനും മെഹബൂബയ്ക്കും കിടപ്പാടം പോകും!

English summary
Rajasthan Local Body By Election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X