യുവാവിന് 5 ദിവസത്തിനിടെ പാമ്പ് കടിയേറ്റത് 2 തവണ, ആദ്യ തവണ രക്ഷപ്പെട്ടു, രണ്ടാമത്തേതില്‍ മരണം
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ യുവാവിന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പാമ്പുകടിയേറ്റു. ഭാഗ്യവും, നിര്‍ഭാഗ്യവും ഒരുപോലെ ഇയാളെ തേടിയെത്തുന്നതാണ് പിന്നീട് കണ്ടത്. 44കാരനായ ജസാബ് ഖാനെ ജൂണ്‍ ഇരുപതിനാണ് പാമ്പുകടിച്ചത്. നാല് ദിവസത്തോളം പൊഖ്രാനിലെ ആശുപത്രിയില്‍ ലഭിച്ച ചികിത്സയെ തുടര്‍ന്ന് ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി, അടുത്ത ദിവസം തന്നെ ഒരിക്കല്‍ കൂടി ജസാബിന് പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഇത്തവണ ജോധ്പൂര്‍ ആശുപത്രിയിലാണ് ജസാബിന് ചികിത്സ ലഭിച്ചത്. എന്നാല്‍ ഭാഗ്യം ഇയാളെ തേടിയെത്തിയില്ല. പാമ്പ് കടിയേറ്റ ജസാബ് മരിച്ചിരിക്കുകയാണ്. ജൂണ്‍ 26നാണ് രണ്ടാമതും ജസാബിന് പാമ്പുകടിയേറ്റത്.

ജോധ്പൂര്‍ ജില്ലയിലെ മെഹ്റാന്‍ഗഡ് ഗ്രാമത്തിലെ നിവാസിയാണ് ജസാബ് ഖാന്. ഇയാളെ രണ്ട് തവണയും കടിച്ചത് രാജസ്ഥാനിലെ മരുഭൂമി പ്രദേശങ്ങളില്‍ കാണപ്പെടുന്ന അണലിയാണ്. എങ്ങനെയാണ് ജസാബിനെ രണ്ട് തവണ പാമ്പ് കടിച്ചതെന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. ഭനിയാന പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കണങ്കാലിനാണ് ആദ്യത്തെ തവണ കടിയേറ്റത്. ഉടനെ തന്നെ ഇയാളെ പൊഖ്രാനിലെ ആശുപത്രിയിലെത്തുകയായിരുന്നു. അവിടെ നിന്ന് ചികിത്സ തേടി.
ജൂണ്‍ 25നാണ് ജസാബ് വീട്ടിലേക്ക് മടങ്ങിയത്. ആദ്യത്തെ തവണ വിഷം ശരീരത്തിലെത്തിയതിലൂടെ ജസാബിന്റെ ശരീരം ദുര്‍ബലമായിരുന്നു. രണ്ടാമത് കടിയേറ്റതോടെ ഈ വിഷത്തെ അതിജീവിക്കാനുള്ള കരുത്ത് ജസാബിന്റെ ശരീരത്തിനുണ്ടായിരുന്നില്ല. ശരീരം രോഗ മുക്തി നേടി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതേസമയം പാമ്പിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications