മന്ത്രിയെ പുറത്താക്കിയതില്‍ സച്ചിന് അതൃപ്തി; ഗെലോട്ടിന് രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ
ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ മന്ത്രിയെ പുറത്താക്കിയതില്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പിന് അതിര്‍ത്തി. സച്ചിന്‍ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാന സമിതി സര്‍ക്കാരിനെ പിന്തുണച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഗെലോട്ട് ശരിയായ നടപടിയാണ് എടുത്തതെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് ദൊത്താസര പറഞ്ഞു.
എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയോ നീക്കുകയോ ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. അദ്ദേഹം അത് ശരിയായി ചെയ്തുവെന്നും ഗെലോട്ട് പറഞ്ഞു. നേരത്തെ രാജേന്ദ്ര സിംഗ് ഗുദ്ദയെയാണ് ഗെലോട്ട് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്. മണിപ്പൂര്‍ വിഷയവും രാജസ്ഥാനിലെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു നീക്കം ചെയ്തത്.

അതേസമയം മന്ത്രിയെ നീക്കം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. അദ്ദേഹം അത് ചെയ്തു. എന്നാല്‍ ബിജെപി മണിപ്പൂരിലെ ദാരുണമായ ആ കാഴ്ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് അതിനായി അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 70 ദിവസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആ വിഷയത്തെ ഉപയോഗിക്കുകയാണ്. രാജസ്ഥാനിലെയും, ഛത്തീസ്ഗഡിലെയും സംഭവങ്ങളുമായി താരതമ്യം ചെയ്യുന്നത് അതുകൊണ്ടാണെന്നും ഗോവിന്ദ് സിംഗ് ദൊത്താസര പറഞ്ഞു.രാജേന്ദ്ര ഗുദ്ദയെ പുറത്താക്കിയതില്‍ വലിയ എതിര്‍പ്പ് സച്ചിന്‍ ക്യാമ്പിനുണ്ട്. തിടുക്കപ്പെട്ട് മന്ത്രിയെ പുറത്താക്കിയത് അവസരം മുതലെടുത്താണെന്ന് സച്ചിന്‍ പക്ഷം ആരോപിക്കുന്നു. എന്നാല്‍ രാജസ്ഥാനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന പരാമര്‍ശം രാജേന്ദ്ര ഗുദ്ദ പുറത്താക്കിയ ശേഷവും ആവര്‍ത്തിച്ചു.
നേരത്തെ ഹൈക്കമാന്‍ഡ് വളരെ ബുദ്ധിമുട്ടാണ് സച്ചിന്‍-ഗെലോട്ട് തര്‍ക്കം അവസാനിപ്പിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ കഴിയും മുമ്പേ കാര്യങ്ങള്‍ പഴയ നിലയിലേക്കാണ് പോയിരിക്കുന്നത്. ഗുദ്ദയെ പുറത്താക്കിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. വിശദീകരണം പോലും ചോദിക്കാതെ മന്ത്രിയെ പുറത്താക്കി എന്നാണ് ആരോപണം.
ഹൈക്കമാന്‍ഡിന്റെ അനുനയ ചര്‍ച്ചകളെ പോലും ലംഘിച്ചുവെന്നാണ് സച്ചിന്‍ പക്ഷം ആരോപിക്കുന്നത്. കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നും സച്ചിന്‍ പക്ഷം പറുയന്നു. സത്യം പറഞ്ഞതിനാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്ന് രാജേന്ദ്ര ഗുദ്ദ പറഞ്ഞു. ഉദയ്്പര്‍വതിയിലെ അമ്മമാരും സഹോദരിമാരുമാണ് എന്നെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. അവര്‍ എന്നെ വിശ്വസിച്ചു. അതുകൊണ്ട് അവരെ ഞാന്‍ ബഹുമാനിക്കുന്നു. അവരെ ഞാന്‍ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്ന കാഴ്ച്ചകള്‍ മറ്റൊന്നാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്താണെന്നും ഗുദ്ദ പറഞ്ഞു. ബിജെപി ഭരിക്കുമ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ വിഷയത്തില്‍ കോണ്‍ഗ്രസ് ശബ്ദിച്ചിരുന്നുവെന്നും ഗുദ്ദ വ്യക്തമാക്കി.












Click it and Unblock the Notifications