കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കിൽ ജോലി തെറിക്കും; പോലീസുകാരനെ വിറപ്പിച്ച് രാജസ്ഥാൻ മന്ത്രി; വീഡിയോ

  • By Goury Viswanathan
Google Oneindia Malayalam News

ജയ്പ്പൂർ: പോലീസുകാരനെ വിറപ്പിക്കുന്ന രാജസ്ഥാൻ മന്ത്രിയുടെ വീഡിയോ വൈറൽ. ടോൾ ബൂത്തിൽ അധികമായി പണപ്പിരിവ് നടത്തുന്ന പോലീസുകാരനെക്കുറച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്നയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

മര്യാദയ്ക്ക് ജോലി നോക്കിയില്ലെങ്കിൽ ജോലി തെറിക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാനാണോ നിങ്ങൾ ടോൾ ബൂത്തിൽ ഇരിക്കുന്നത്? ഞാൻ നിങ്ങളെ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കിത്തരാം, എന്നിട്ട് സ്ഥിരമായി ടോൾ ബൂത്തിൽ ഒരു ജോലിയും തരാം- മന്ത്രി പറയുന്നു.

mm

പാവപ്പെട്ട ജനങ്ങളിൽ നിന്ന് നിങ്ങൾ നൂറും ഇരുന്നൂറും വാങ്ങുന്നതായി ഞാൻ അറിഞ്ഞു. ഇനിയും ഇത് തുടരാനാണെങ്കിൽ നിങ്ങളുടെ ജോലി അപകടത്തിലാകും. ഇത് നിങ്ങൾക്കുള്ള അവസാന താക്കീതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകുന്നതാണ്. വീഡിയോ വൈറലായതോടെ മന്ത്രിയെത്തേടി അഭിനന്ദന പ്രവാഹമാണ്.

മായാവതിക്ക് നേരെ പാഞ്ഞടുത്ത് എസ്പി അണികൾ; തുണയായത് ബിജെപി, 93ലെ എസ്പി-ബിഎസ്പി സഖ്യത്തിന് സംഭവിച്ചത്മായാവതിക്ക് നേരെ പാഞ്ഞടുത്ത് എസ്പി അണികൾ; തുണയായത് ബിജെപി, 93ലെ എസ്പി-ബിഎസ്പി സഖ്യത്തിന് സംഭവിച്ചത്

English summary
rajasthan minister threatening cop video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X