കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് ഇമെയില്‍: റിപ്ലബ്ലിക് ദിനത്തില്‍ രാജസ്ഥാനില്‍ സ്‌ഫോടനങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനില്‍ പലയിടങ്ങളിലായി സ്‌ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണി. രാജസ്ഥാനിലെ മന്ത്രിമാര്‍ക്ക് ഇമെയില്‍ സന്ദേശമായാണ് ഭീഷണി ലഭിച്ചത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ എന്ന പേരിലാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. 10 ക്യാബിനറ്റ് മന്ത്രി മാര്‍ക്കും നാല് മന്ത്രിമാര്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ നിങ്ങള്‍ക്ക് ഞെട്ടിപ്പിക്കുന്ന ഒരു സര്‍പ്രൈസ് തരും. രാജസ്ഥാന്റെ പലയിടങ്ങളില്‍ ബോംബ് ആക്രമണം നടക്കും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോളൂ- എന്നാണ് ഭീഷണി.

Rajasthan Map

ഇമെയില്‍ സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് പോലീസ് ഇപ്പോള്‍. ഇത് വ്യാജ ഭീഷണിയാകാനും ഇടയുണ്ടെന്നാണ് പോലീസ് കരുതുന്നത്. എന്തായാലും കനത്ത മുന്‍കരുതലുകള്‍ എടുക്കാന്‍ ആഭ്യന്തര മന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തന്ത്ര പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ പോലീസ് മേധാവി ഒമേന്ദ്ര ഭരദ്വാജ് അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയായി ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ വളരെ കുറവാണ്. ജമ്മു കശ്മീരില്‍ പാകിസ്താനില്‍ നിന്നുളള നുഴഞ്ഞുകയറ്റക്കാര്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതല്ലാതെ വലിയ ആക്രമണങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടില്ല.

പെഷവാറിലെ സ്‌കൂളിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി ലഷ്‌കര്‍ നേതാവ് ഹാഫിസ് സയ്യിദ് രംഗത്തെത്തിയിരുന്നു. ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണിയും സയീദ് മുഴക്കിയിരുന്നു.

English summary
An email threat was received on the official ids of several Rajasthan ministers warning of a terror strike on Republic Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X