കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ ജീന്‍സിടരുത്, മൊബൈലും ഫേസ്ബുക്കും നോക്കരുത്!

  • By Muralidharan
Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ഇടുന്നതില്‍ വിലക്ക്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ നോക്കുന്നതിലും വിലക്കുണ്ട്. ഖാപ് പഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികള്‍ ജീന്‍സിടുന്നതിലും മൊബൈലും ഫേസ്ബുക്കും നോക്കുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയത്.

ഖാപ് പഞ്ചായത്തുകള്‍ പെണ്‍കുട്ടികള്‍ ജീന്‍സിടുന്നതും മറ്റും അത്ര പുതുമയുള്ള കാര്യമല്ല. രാജ്യത്ത് പല സ്ഥലങ്ങളിലും സമാനമായ വിലക്കുകള്‍ നേരത്തെ വാര്‍ത്തയായിട്ടും ഉണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച ശൈശവ വിവാഹവും മദ്യവും നിരോധിച്ച പുരോഗമന ചിന്താഗതിയുള്ള ഒരു പഞ്ചായത്താണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ ജീന്‍സിടുന്നതിലും മൊബൈലും ഫേസ്ബുക്കും നോക്കുന്നതും വിലക്കിയിരിക്കുന്നത് എന്നതാണ് ഇതിലെ രസകരമായ കാര്യം.

jeans

ശൈശവ വിവാഹവും മദ്യവും നിരോധിക്കുക മാത്രമല്ല, മക്കളെ നിര്‍ബന്ധമായും സ്‌കൂളില്‍ അയക്കണമെന്നും ഖാപ് പഞ്ചായത്ത് ഗ്രാമവാസികളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇത്തരത്തില്‍ ഒരു പിന്തിരിപ്പന്‍ വിധി പറഞ്ഞതിന്റെ അമ്പരപ്പിലാണ് നാട്ടുകാര്‍. ഉത്തര്‍ പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഖാപ് പഞ്ചായത്തുകള്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും മറ്റും വിലക്കി ഉത്തരവുകള്‍ പുറപ്പെടുവിക്കാറുള്ളത്.

English summary
Girls in Barmer district of Rajasthan have been issued a diktat by the khap panchayat for not to use mobile phones and social media. The decision was taken in Kanana village by Samdari panchayat. It also warned girls not to wear jeans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X