കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; മൂന്ന് സംസ്ഥാനങ്ങളില്‍കൂടി കോണ്‍ഗ്രസ് വീഴും: കേന്ദ്രമന്ത്രി

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണം മറിച്ചിടാന്‍ ബിജെപി രഹസ്യനീക്കങ്ങള്‍ നടത്തുന്നുവെന്ന് സൂചന. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കര്‍ണാടക മോഡല്‍ ബിജെപി പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

രാജ്യത്ത് നാല് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണമുള്ളത്. കൂടാതെ പുതുച്ചേരിയിലും. ഒരുകാലത്ത് രാജ്യം മൊത്തം ഭരിച്ചിരുന്ന പാര്‍ട്ടിയാണ് ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞതെന്ന് എടുത്തുപറയേണ്ടതാണ്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരണം വീണ സാഹചര്യത്തില്‍ സമാനമായ നീക്കം ബാക്കി മൂന്നിടത്ത് നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ...

മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി...

മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി...

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ഒട്ടേറെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ തയ്യാറായി എന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ബിജെപി തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ചിരുന്ന സംസ്ഥാനമാണ് മധ്യപ്രദേശും ഛത്തീസ്ഗഡും. മധ്യപ്രദേശിലും രാജസ്ഥാനിലും നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് ജയിച്ചത്. എന്നാല്‍ ഛത്തീസ്ഗഡില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.

കര്‍ണാടക ആവര്‍ത്തിക്കും

കര്‍ണാടക ആവര്‍ത്തിക്കും

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചതോടെയാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വഴിയൊരുങ്ങിയത്. അധികം വൈകാതെ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സമാനമായ സാഹചര്യം ഒരുങ്ങും. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആഗ്രഹം

കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആഗ്രഹം

മോദി പ്രധാനമന്ത്രിയാകണം എന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ചത്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു. ഈ ആഗ്രഹം രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും ജനങ്ങള്‍ക്കുമുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമുണ്ട്. അവര്‍ ഉടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്നും മന്ത്രി പറഞ്ഞു.

 ദക്ഷിണേന്ത്യയില്‍ പുതുച്ചേരി മാത്രം

ദക്ഷിണേന്ത്യയില്‍ പുതുച്ചേരി മാത്രം

ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമെ പഞ്ചാബ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഏക പ്രദേശം പുതുച്ചേരിയാണ്. പുതുച്ചേരി നിയമസഭയില്‍ ആകെ 33 അംഗങ്ങളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് 14 അംഗങ്ങളുണ്ട്. ഡിഎംകെയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഇവിടെ കോണ്‍ഗ്രസ് ഭരണം.

എന്‍സിപി തകരുന്നു; നേതാക്കള്‍ കൂട്ടത്തോടെ കളംമാറി!! ബിജെപിയും ശിവസേനയും ശക്തരാകുന്നുഎന്‍സിപി തകരുന്നു; നേതാക്കള്‍ കൂട്ടത്തോടെ കളംമാറി!! ബിജെപിയും ശിവസേനയും ശക്തരാകുന്നു

English summary
Rajasthan, MP, Chhattisgarh May See Political Developments Similar to Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X