കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ സ്വകാര്യമേഖല സ്വദേശിവല്‍ക്കരിക്കുന്നു; ജഗന്‍ റെഡ്ഡിയുടെ പിന്‍ഗാമിയായി ഗെഹ്ലോട്ട്

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ സ്വകാര്യ മേഖലയിലെ ജോലിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജോലിയില്‍ 75 ശതമാനം തദ്ദേശീയര്‍ക്ക് നീക്കി വയ്ക്കാനാണ് ആലോചന. ബാക്കി 25 ശതമാനം മാത്രമേ മറ്റു സംസ്ഥാനക്കാര്‍ക്ക് അനുവദിക്കൂ. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉടന്‍ യോഗം ചേരും.

Congress

ആന്ധ്രപ്രദേശില്‍ സംസ്ഥാനത്തെ യുവാക്കള്‍ക്ക് സ്വകാര്യ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയ ബില്ല് അടുത്തിടെ പാസാക്കിയിരുന്നു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു യുവാക്കള്‍ക്ക് 75 ശതമാനം ജോലി ഉറപ്പാക്കും എന്നത്. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരും സ്വകാര്യ മേഖല സ്വദേശി വല്‍ക്കരിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍സൗദി അരാംകോ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ടു; ഇനി യുദ്ധമെന്ന് ട്രംപ്, തയ്യാറെന്ന് ഇറാന്‍

സമാനമായ രീതി തന്നെയാണ് രാജസ്ഥാനിലും നടപ്പാക്കാന്‍ പോകുന്നതെന്ന് വിഭവ ശേഷി വികസന കോര്‍പറേഷന്‍ എംഡി ഡോ. സമിത് ശര്‍മ പറഞ്ഞു. മധ്യപ്രദേശില്‍ 70 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് ആലോചന.

പ്രാദേശിക യുവാക്കള്‍ക്ക് സ്വകാര്യമേഖലിയല്‍ ജോലി സംവരണം ചെയ്ത ആദ്യ സംസ്ഥാനം ആന്ധ്രയാണ്. ആന്ധ്രപ്രദേശ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ഇന്റസ്ട്രീസ് ആക്ട് 2019 എന്ന നിയമം ഇക്കഴിഞ്ഞ ജൂലൈയിലാണ് നിയമസഭ പാസാക്കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്വാകാര്യ സ്ഥാപനങ്ങളിലും 75 ശതമാനം ജോലി ആന്ധ്രയിലെ യുവാക്കള്‍ക്ക് തന്നെ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ പ്രാദേശിക സംവരണം ഏര്‍പ്പെടുത്തുന്നത് കഴിവുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്.

English summary
Rajasthan mulls 75 per cent reservation for locals in private jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X