കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടിവീഴ്ത്തിയശേഷം തീകൊളുത്തി കൊലപാതകം; പ്രതിയെക്കുറിച്ച് അയല്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ വെട്ടിവീഴ്ത്തിയശേഷം ജീവനോടെ തീകൊളുത്തിയ സംഭവം രാജ്യമാകെ ചര്‍ച്ചാവിഷയമാകവെ പ്രതിയെക്കുറിച്ച് അയല്‍ക്കാര്‍ പ്രതികരിക്കുന്നു. വിവിധ മാധ്യമങ്ങളിലൂടെയാണ് പ്രതിയുടെ കുടുംബത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും അയല്‍ക്കാര്‍ പ്രതികരിച്ചത്.

ശംഭു ലാല്‍ റീഗര്‍ എന്നയാളാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടത്തുകയും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയായിരുന്ന അഫ്രാസുളിനെയാണ് തീവ്രഹിന്ദു സംഘടനയില്‍പ്പെട്ട പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്.

murder

പ്രതിക്ക് കൊലപാതക മനസാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഒരു അയല്‍ക്കാരന്‍ പറയുന്നത്. വര്‍ഷങ്ങളായി ഇയാളെക്കുറിച്ചറിയാം. എന്നാല്‍, ഇത്രയും ക്രൂരമായ കൊലപാതകം നടത്തുമെന്ന് കരുതിയിരുന്നില്ല. പ്രതിയുടെ ഒരു കുട്ടിക്ക് മാനസിക അസ്വാസ്ഥ്യമുണ്ട്. ഈ കുട്ടിയുടെ ചിത്രം ശംഭു നെഞ്ചില്‍ പച്ചകുത്തിയിട്ടുണ്ടെന്നും അയല്‍ക്കാരന്‍ പറഞ്ഞു.

എന്നും രാവിലെ ഒരു മണിക്കൂര്‍ പ്രതി യോഗയ്ക്കായി പോകുന്നതു കാണാം. ഇപ്പോള്‍ ജോലിയൊന്നും ഇല്ലാത്ത ശംഭുവിനെ സഹായിക്കുന്നത് സഹോദരന്മാരാണ്. ശംഭു പോലീസ് പിടിയിലായതിന് പിന്നാലെ ഒരു കുട്ടിക്ക് അസുഖം വര്‍ദ്ധിച്ചെന്നും അയല്‍ക്കാരന്‍ പറയുന്നു. ലോകം മുഴുവന്‍ ഞെട്ടലോടെ കണ്ട അരുംകൊല നടത്തിയ പ്രതിയെക്കെതിരെ പ്രതികരിക്കാന്‍ പോലും ചിലര്‍ മടിച്ചു. സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പര പ്രവചനം; അര്‍ണോള്‍ഡിനെ ട്രോളി ലക്ഷ്മണ്‍

English summary
Rajasthan murder caught on video: Accused’s neighbours say didn’t know he was capable of murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X