കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിച്ചെടുത്ത ചെരിപ്പ് തിരിച്ചു കിട്ടാന്‍ ഒരു ലക്ഷം രൂപ പിഴയടക്കണമെന്ന് പഞ്ചായത്ത്

  • By Anwar Sadath
Google Oneindia Malayalam News

പാലി: ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളില്‍ ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഭരണം കൈയ്യാളുന്ന ഖാപ് പഞ്ചായത്തുകളുടെ വിധികള്‍ പലപ്പോഴും രസകരവും ക്രൂരവുമൊക്കെ ആകാറുണ്ട്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലാണ് മിക്ക പഞ്ചായത്തുകളുടെയും നിബന്ധനകളും നിയമങ്ങളുമെല്ലാം.

ഇത്തരത്തില്‍ രാജസ്ഥാനിലെ പാലിയിലെ ഒരു ഗ്രാമത്തില്‍ പഞ്ചായത്ത് നടപ്പാക്കുന്ന നിയമത്തെ കുറിച്ചുള്ള ഒരു വാര്‍ത്ത രസകരമാണ്. അവിടങ്ങളില്‍ പഞ്ചായത്ത് ആര്‍ക്കെങ്കിലും നടപടി എടുക്കുന്നുണ്ടെങ്കില്‍ ആദ്യ പടിയായി അവരുടെ ചെരിപ്പുകള്‍ പിടിച്ചെടുക്കുകയാണ് ചെയ്യുക. ചെരുപ്പ് പിടിച്ചെടുത്താല്‍ അവര്‍ക്കെതിരെ പഞ്ചായത്ത് നടപടയിയുണ്ടാകുമെന്നാണ് സൂചന.

rajasthan-map

പഞ്ചായത്തിന്റെ അനുമതിയില്ലാതെ മരുമകളുടെ വിവാഹം നടത്തിയെന്ന് ആരോപിച്ച് ഒരാളുടെ ചെരിപ്പ് കഴിഞ്ഞദിവസം പഞ്ചായത്ത് പിടിച്ചെടുത്തിരുന്നു. ഈ ചെരിപ്പ് വിട്ടുവിട്ടാന്‍ ഒരു ലക്ഷം രൂപ പിഴയടക്കണമെന്നാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശം. ചെരിപ്പു വേണ്ടെന്നു വച്ച് ഉപേക്ഷിച്ചാലൊന്നും കാര്യം നടക്കില്ല. പഞ്ചായത്ത് നിയമം പാലിച്ചില്ലെങ്കില്‍ ഗ്രാമത്തിന് പുറത്താകും സ്ഥാനം.

കുടുംബവും ബന്ധുക്കളുമെല്ലാം മറ്റുള്ളവരില്‍ നിന്നും അകന്നു കഴിയേണ്ടിയും വരും. അന്യ ഗ്രാമങ്ങളില്‍ ചെന്നാലും അവര്‍ ഒപ്പം കൂട്ടില്ല. ആയതിനാല്‍, ഭൂരിപക്ഷവും പഞ്ചായത്തിന് വിധേയരായി ഒതുങ്ങിക്കഴിയുകയാണ് പതിവ്. ചെരിപ്പിന് ഒരു ലക്ഷം രൂപ പിഴയടക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചയാള്‍ ഇപ്പോള്‍ വിഷമവൃത്തത്തിലാണ്. പാവങ്ങളായ തങ്ങള്‍ക്ക് അത്രയും പണം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് അയാള്‍ പറയുന്നു. ഏതുവിധേനയും കാര്യം ഒത്തുതീര്‍പ്പാക്കാനുള്ള പെടാപാടിലാണ് ആ കര്‍ഷകന്‍ ഇപ്പോള്‍.

English summary
Rajasthan Panchayat demands Rs 1 lakh in exchange for man’s shoes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X