കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപി തരംഗം; കോണ്‍ഗ്രസിനെ പിന്നിലാക്കി കുതിപ്പ്, അമ്പരന്ന് ഗെഹ്ലോട്ടും പൈലറ്റും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലീഡ്. ആദ്യം കോണ്‍ഗ്രസ് മുന്നിട്ടിരുന്നു എങ്കിലും പിന്നീട് ബിജെപി കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതാകട്ടെ ഭരണകക്ഷിയായ കോണ്‍ഗ്രിസിന് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ഇനിയും ഒട്ടേറെ വാര്‍ഡുകളിലെ ഫലം വരാനുള്ളതിനാല്‍ അന്തിമ ഫലം എന്താകുമെന്ന് പറയാനാകില്ല. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എങ്കിലും ഇതുവരെയുള്ള കണക്ക് പ്രകാരം ബിജെപി കുതിക്കുകയാണ്. ബിജെപി തരംഗം രാജസ്ഥാനിലും ആവര്‍ത്തിക്കുന്നു എന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

എത്ര സീറ്റുകളിക്ക്

എത്ര സീറ്റുകളിക്ക്

4371 പഞ്ചായത്ത് സമിതികളിലേക്കും 638 ജില്ലാ പരിഷത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത് നാല് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പ് അഞ്ചാം തിയ്യതിയാണ് അവസാനിച്ചത്. ഇന്ന് രാവിലെ മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുകയാണ്. 21 ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബിജെപിക്കും കോണ്‍ഗ്രസിനും കിട്ടിയത്

ബിജെപിക്കും കോണ്‍ഗ്രസിനും കിട്ടിയത്

1554 വാര്‍ഡുകള്‍ ബിജെപി നേടി. കോണ്‍ഗ്രസിന് 1440 വാര്‍ഡുകള്‍ ലഭിച്ചു. വൈകീട്ട് 5.30 വരെയുള്ള കണക്കാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസാണ് മുന്നേറിയത്. ഉച്ചയ്ക്ക് ശേഷം ബിജെപിയുടെ കുതിപ്പ് തുടങ്ങി. 371 സ്വതന്ത്ര സ്ഥാനാര്‍ഥികളും ജയിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ സഖ്യകക്ഷി

ബിജെപിയുടെ സഖ്യകക്ഷി

രാജസ്ഥാനിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് രാഷ്ട്രീയ ലോക് തന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി). കര്‍ഷകരുടെ പിന്തുണയുള്ള പാര്‍ട്ടിയാണിത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ വിവാദ കാര്‍ഷിക നിമയത്തിനെതിരെ പ്രതിഷേധവുമായി ആര്‍എല്‍പിയും രംഗത്തുവന്നിരുന്നു. ഈ പാര്‍ട്ടിക്ക് 55 സീറ്റുകള്‍ ലഭിച്ചു.

സിപിഎമ്മിന് കിട്ടിയത്

സിപിഎമ്മിന് കിട്ടിയത്

മറ്റു കക്ഷികളുടെ സീറ്റ് നില ഇങ്ങനെയാണ്. സിപിഎം 16, ബിഎസ്പി 3, തൃണമൂല്‍ കോണ്‍ഗ്രസ് 1. സിപിഐ, എന്‍സിപി, എന്‍പിപി എന്നീ പാര്‍ട്ടികളും മല്‍സര രംഗത്തുണ്ടായിരുന്നു. 1179 പഞ്ചായത്ത് സമിതി വാര്‍ഡുകളിലെ ഫലം കൂടി വരാനുണ്ട്. അന്തിമ ഫലം രാത്രിയോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ജില്ലാ പരിഷത്തിലും ബിജെപി

ജില്ലാ പരിഷത്തിലും ബിജെപി

21 ജില്ലകളിലെ 636 ജില്ലാ പരിഷത്തിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതുവരെ ഫലം പ്രഖ്യാപിച്ചത് വെറും 111 ജില്ലാ പരിഷത്തിലേക്കാണ്. 61 ജില്ലാ പരിഷത്തില്‍ ബിജെപിയും 48 സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. ഒരു സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സ്വതന്ത്രനും ജയിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ പത്തിന് പുതിയ നേതൃത്വം

ഡിസംബര്‍ പത്തിന് പുതിയ നേതൃത്വം

നാല് ഘട്ടങ്ങളായിട്ടാണ് പഞ്ചായത്ത് സമിതികളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. നവംബര്‍ 23, 27, ഡിസംബര്‍ 1, 5 എന്നീ തിയ്യതികളിയാരുന്നു വോട്ടെടുപ്പ്. കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലായുരുന്നു പോളിങ്. ഒട്ടേറെ പോസ്റ്റല്‍ വോട്ടുകളുമുണ്ട്. അതാണ് എണ്ണിത്തീരാന്‍ വൈകുന്നത്. ഡിസംബര്‍ 10ന് പുതിയ ഭരണസമിതി നിലവില്‍ വരും.

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ ഭീഷണിയായിരുന്നു ഗ്രൂപ്പ് പോര്. കോണ്‍ഗ്രസ് ഭരണത്തിന്റെ വിലയിരുത്തലായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. ഇതില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയി എന്നത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സംസ്ഥാനത്തെ പ്രധാന നേതാവ് സച്ചിന്‍ പൈലറ്റിനും ഒരുപോലെ തിരിച്ചടിയാണ്.

മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്മാസ് ഡയലോഗുമായി സുരേഷ് ഗോപി; കോര്‍പറേഷന്‍ ഇങ്ങ് വരണം, ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്

ചെണ്ടയ്ക്ക് മുന്നില്‍ രണ്ടില കരിയുമെന്ന് പിജെ ജോസഫ്; മാണിയുടെ കൈയ്യൊപ്പ് എന്ന് റോഷി അഗസ്റ്റിന്‍ചെണ്ടയ്ക്ക് മുന്നില്‍ രണ്ടില കരിയുമെന്ന് പിജെ ജോസഫ്; മാണിയുടെ കൈയ്യൊപ്പ് എന്ന് റോഷി അഗസ്റ്റിന്‍

Recommended Video

cmsvideo
K Surendran on petrol price hike | Oneindia Malayalam

English summary
Rajasthan Panchayat Samiti Election result: BJP gets more seats than Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X