കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ നാടകം തുടരുന്നു: തിങ്കളാഴ്ച സുപ്രീം കോടതിയിൽ വാദം, വിട്ടുവീഴ്ചക്കില്ലാതെ നിയമസഭാ സ്പീക്കർ

  • By Desk
Google Oneindia Malayalam News

ജയ്പൂർ: രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമില്ലാതെ രാജസ്ഥാൻ. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിപ്പ് ലംഘിച്ച് 18 കോൺഗ്രസ് എംഎൽഎമാരും സച്ചിൻ പൈലറ്റും നിയമകക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെയാണ് പൈലറ്റ് ക്യാമ്പും ഗെലോട്ടും തമ്മിലുള്ള അസ്വാരസ്യങ്ങൾ പാരമ്യത്തിലെത്തുന്നത്. ഇതോടെ വിപ്പ് ലംഘിച്ച വിമത എംഎൽഎമാരെയും സച്ചിൻ പൈലറ്റിനെയും അയോഗ്യരാക്കുമെന്ന് കാണിച്ച് സ്പീക്കർ സിപി ജോഷി 19 പേർക്കും നോട്ടീസ് അയയ്ക്കുകയായിരുന്നു. നോട്ടീസ് ലഭിച്ചതോടെയാണ് സച്ചിൻ പൈലറ്റ് തങ്ങൾക്കെതിരെയുള്ള നടപടി ക്രമങ്ങൾക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി നിയമപോരാട്ടങ്ങളിലേക്ക് മാറുന്നത്.

വീണ്ടും കോടതിയിൽ

വീണ്ടും കോടതിയിൽ


വിമത എംഎൽഎമാർക്കെതിരായ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നിയമസഭാ സ്പീക്കർ സിപി ജോഷി നൽകിയ ഹർജി സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുക. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് സച്ചിൻ പൈലറ്റിനെയും 19 കോൺഗ്രസ് എംഎൽഎമാരെയും അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹർജി പരിഗണിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതി ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

നിർണായക പോരാട്ടം

നിർണായക പോരാട്ടം


രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും സംബന്ധിച്ച് ഈ രാഷ്ട്രീയ പോരാട്ടം നിർണായകമാണ്. സച്ചിൻ പൈലറ്റിനെയും 18 വിമത എംഎൽഎമാരെയും അയോഗ്യരാക്കിക്കൊണ്ട് നിയമസഭാ സ്പീക്കർ സിപി ജോഷി നൽകിയ നോട്ടീസിനെതിരെയാണ് സച്ചിൻ പൈലറ്റ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഇതോടെയാണ് വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യുന്നത്. കുറുമാറ്റ നിരോധന നിയമം അനുസരിച്ച് 19 എംഎൽഎമാരെയും അയോഗ്യരാക്കണമെന്നാണ് സ്പീക്കർ ഉന്നയിക്കുന്ന ആവശ്യം.

രണ്ടാംതവണ സുപ്രീം കോടതിയിൽ

രണ്ടാംതവണ സുപ്രീം കോടതിയിൽ

ഹൈക്കോടതിയുടെ സ്റ്റേ ഓർഡർ റദ്ദാക്കുന്നതിനാവശ്യപ്പെട്ടുകൊണ്ട് രണ്ടാം തവണയാണ് സിപി ജോഷി സുപ്രീം കോടതിയെ സമീപിക്കുന്നത്. എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തന്റെ നടപടിക്രമങ്ങളിൽ ഇടപെടാനും നിർത്തിവെക്കാനും ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നാണ് സ്പീക്കർ ഹൈക്കോടതിയിൽ ഉന്നയിച്ച പരാതി. ഹൈക്കോടതി ഉത്തരവ് അനധികൃതവും വികൃതവും സ്പീക്കറുടെ അധികാരങ്ങളെ അവഹേളിക്കുന്നതുമാണെന്നും സ്പീക്കർ ആരോപിക്കുന്നു.

ന്യായം ചൂണ്ടിക്കാണിച്ച് സ്പീക്കർ

ന്യായം ചൂണ്ടിക്കാണിച്ച് സ്പീക്കർ


സ്പീക്കറോ ചെയർമാനോ തീരുമാനം എടുക്കുന്നതിന് മുമ്പായി ജുഡീഷ്യൽ അവലോകം പാടില്ലെന്ന
1992ലെ കിഹോട്ടോ ഹോളോഹാൻ കേസിലെ സുപ്രീം കോടതി വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ടാണ് സ്പീക്കറുടെ വാദം. ഒരു വിഷയത്തിൽ നിയമസഭാ നടപടികളുടെ പ്രാഥമിക ഘട്ടത്തിൽ ഇടപെടൽ അനുവദിക്കില്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഇപ്പോഴത്തെ കേസിൽ സുപ്രീം കോടതി നിയമതത്വം പുനപരിശോധിക്കാൻ ആവശ്യപ്പെടുകയാണ്. സ്പീക്കറുടെ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിരസിക്കാനുള്ള സിപി ജോഷിയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചിരുന്നു. രണ്ട് ഹൈക്കോടതി ജഡ്ജുമാർ വെള്ളിയാഴ്ച തങ്ങളുടെ വിധി പുറപ്പെടുവിക്കാനിരിക്കകുയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

 വിയോജിപ്പിന് അവകാശമില്ലേ?

വിയോജിപ്പിന് അവകാശമില്ലേ?

വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ വാദം കേട്ട ഹൈക്കോടതി വാദപ്രതിവാദങ്ങൾക്കൊടുവിൽ വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഹൈക്കോടതി പുറപ്പെടുവിക്കാനിരിക്കുന്ന വിധി സ്റ്റേ ചെയ്യില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു എംഎൽഎയുടെ വിമതശബ്ദത്തെ അടിച്ചമർത്തേണ്ടതുണ്ടോ എന്നാണ് കേസിന്റെ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ഉന്നയിച്ച ചോദ്യം. വിയോജിപ്പ് രേഖപ്പെടുത്തുന്നത് കൂറുമാറ്റനിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുത്താവുന്ന കുറ്റമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 അടിച്ചമർത്തേണ്ടതില്ല

അടിച്ചമർത്തേണ്ടതില്ല


ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് അയാളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ പാടില്ലേ? വിയോജിപ്പുകൾ അടിച്ചമർത്തപ്പെടേണ്ടതില്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരത്തിൽ ചിലരെ അടിച്ചമർത്തുന്നത് ശരിയാണോ എന്നും കോടതി ചോദിക്കുന്നു. തന്റെയും വിമത എംഎൽഎമാരുടെയും വാദം കേൾക്കാതെ സുപ്രീം കോടതി സ്പീക്കറുടെ പരാതിയിൽ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റും കവീറ്റുമായി കോടതിയെ സമീപിച്ചിരുന്നു. നോട്ടീസ് നൽകിയ വ്യക്തികൾ അറിയാതെ നോട്ടീസിൽ നടപടി സ്വീകരിക്കരുതെന്ന് നിഷ്കരിക്കുന്ന ഒരു തരം നോട്ടീസാണിത്.

 വിപ്പ് നൽകാനാവില്ലെന്ന്

വിപ്പ് നൽകാനാവില്ലെന്ന്

രാജസ്ഥാൻ മുഖ്യമന്ത്രിയുടെ വിപ്പ് ലംഘിച്ച് തുടർച്ചയായ രണ്ട് നിയമകക്ഷി യോഗങ്ങളിലും സച്ചിൻ പൈലറ്റും 18 കോൺഗ്രസ് എംഎൽഎമാരും പങ്കെടുക്കാതിരുന്നതോടെയാണ് വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന നടപടി ക്രമങ്ങളിലേക്ക് സ്പീക്കർ പോകുന്നത്. നിയമസഭാ സമ്മേനം ചേരാത്ത സമയത്ത് വിപ്പ് നൽകാനാവില്ലെന്നാണ് സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും ഉന്നയിക്കുന്ന വാദം. അയോഗ്യാരാക്കാനുള്ള നോട്ടീസ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഇവർ വാദിക്കുന്നു. നിലവിൽ ഗവണർ കൽരാജ് മിശ്ര ഇടഞ്ഞ് നിൽക്കുന്നതിനാൽ നിയമസഭ വിളിച്ച് ചേർത്ത് ഭൂരിപക്ഷം തെളിയിക്കാനും അശോക് ഗെലോട്ടിന് കഴിയുന്നില്ല. ആരും ആവശ്യപ്പെടാതിരുന്നിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ഗെലോട്ട് എന്തിനാണ് ഇത്രയധികം തിടുക്കം കാണിക്കുന്നതുകൊണ്ടാണ് ഗവർണർ വിമുഖത കാണിക്കുന്നത്.

English summary
Rajasthan political crisis: Supreme Court hearing on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X